ബ്രസീൽ സുപ്രീംകോടതിയുടെ പുറത്ത് മനുഷ്യ ബോംബ് പെട്ടിത്തെറിച്ചു

സാവോ പൗലോ: ബ്രസീൽ സുപ്രീംകോടതിയുടെ പുറത്ത് സ്ഫോടനം. ഫ്രാൻസിസ്കോ വാണ്ടർലി ലൂയിസ് (59) എന്നയാളാണ് സ്വയം പൊട്ടിത്തെറിച്ച് മരിച്ചത്. തലസ്ഥാനമായ ബ്രസീലിയയിൽ സുപ്രീം കോടതിക്കു പുറത്തായിരുന്നു ആക്രമണം. പ്രസിഡന്റിന്റെ ഔദ്യോഗികവസതിക്കും സമീപ സ്ഥലമാണ് ഇത് .

ഇയാൾ കോടതിക്കുള്ളിലേക്ക് കയറാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ബുധൻ രാത്രി 7.30-ഓടെയാണ് 2 സ്ഫോടനശബ്ദങ്ങൾ കേട്ടത്. ഇയാൾ ആദ്യം പാർക്കിങ് സ്ഥലത്തെത്തി ഒരു കാറിൽ സ്ഫോടനം നടത്തിയശേഷം കോടതിക്കു മുന്നിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമികനിഗമനം.

2020-ലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ഇതേപേരുള്ളയാൾ ലിബറൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചു തോറ്റിരുന്നതായി റിപ്പോർട്ടുകളുണ്ട്. അടുത്തകാലത്തായി രാജ്യത്തെ തീവ്രവലതുപക്ഷസംഘടനകൾ സുപ്രീംകോടതിക്കെതിരെ വിമർശനം ശക്തമാക്കിയിരുന്നു.

Explosion outside brazil Supreme Court

More Stories from this section

family-dental
witywide