അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യക്ക് നേട്ടം, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 77.5 ബില്യൺ ഡോളറിന്റെ നേട്ടം

ന്യൂഡൽഹി: അമേരിക്കയിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ വർദ്ധനയെന്ന് ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 77.5 ബില്യൺ‌ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. 10.3 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 2000 സാമ്പത്തിക വർഷത്തിലെ മൊത്തം കയറ്റുമതിയെക്കാൾ കൂടുതലാണ് കഴിഞ്ഞ സാമ്പത്തിക പാദത്തിൽ മാത്രമുണ്ടായത്.

2010 വരെ വളർച്ചയെ മന്ദ​ഗതിയിലാക്കിയെങ്കിലും പിന്നീട് ഇന്ത്യക്ക് മെച്ചപ്പെട്ട കാലമായിരുന്നുവെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ ആവശ്യകതയേറുന്നതിന്റെ സൂചനയാണ്. 2024 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനവും യുഎസിലേക്കാണ്.

Export increase to US to 77.5 billion dollar

More Stories from this section

family-dental
witywide