ഡല്‍ഹിയില്‍ അത്യുഷ്ണം, ഒരേ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 13 മരണം ; ഒരാഴ്ചയ്ക്കിടെ 192 പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ അത്യുഷ്ണം പിടിമുറുക്കുന്നു. പലയിടങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി ചൂടുമായി ബന്ധപ്പെട്ട കേസുകളിലും മരണത്തിലും വര്‍ദ്ധനവ് ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങളാണ് ചൂട് മൂലമുള്ള അസുഖങ്ങളെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ സമയത്ത് രോഗലക്ഷണങ്ങളുമായി 33 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.

ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ റെക്കോര്‍ഡ് ചൂടിന്റെ ഏറ്റവും വലിയ ഇരകള്‍ ഭവനരഹിതരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാരിതര സംഘടനയായ സെന്റര്‍ ഫോര്‍ ഹോളിസ്റ്റിക് ഡെവലപ്മെന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ 11-19 കാലയളവില്‍ 192 ഭവനരഹിതരുടെ മരണങ്ങള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വിവിധ ഇടങ്ങളില്‍ നിന്നായി 50 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇവരെല്ലാം മരിച്ചത് ചൂട് മൂലമാണോയെന്നത് വ്യക്തമല്ല, എങ്കിലും നഗരത്തില്‍ ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സമയത്താണ് ഈ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഈ കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളില്‍ 80 ശതമാനവും ഭവനരഹിതരുടേതാണെന്ന് ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ പറഞ്ഞു.

More Stories from this section

family-dental
witywide