അന്നയുടെ ജീവനെടുത്തത് ജോലി സമ്മർദ്ദമെന്ന ആരോപണത്തിൽ മറുപടിയുമായി ഇവൈ ഇന്ത്യ ചെയർമാൻ, ‘അങ്ങനെ വിശ്വസിക്കുന്നില്ല’

മുംബൈ: പൂനെയിലെ ഏണസ്റ്റ് ആന്റ് യങ് ഇന്ത്യയിലെ ജീവനക്കാരി മരിച്ചതിന് പിന്നിൽ ജോലി സമ്മർദ്ദമാണെന്ന ആരോപണങ്ങൾ തള്ളി കമ്പനി ചെയർമാൻ രാജീവ് മേമാനി. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മലയാളിയായ അന്ന സെബാസ്റ്റ്യൻ പേരയിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അന്നയുടെ മരണത്തിന് പിന്നാലെ അമ്മ അനിത അഗസ്റ്റിൻ കമ്പനിയിലെ സാഹചര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ചെയർമാന് അയച്ച കത്ത് സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ വലിയ വിമർശനങ്ങൾ ഉയർന്നതോടെയാണ് രാജീവ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

ഏതൊരു ജീവനക്കാർക്കും കൊടുക്കുന്ന ജോലി മാത്രമേ അന്നയ്‌ക്കും കൊടുത്തിട്ടുള്ളു എന്നും, അമിത ജോലി സമ്മർദ്ദം മൂലം മരണം സംഭവിക്കാനുള്ള സാധ്യതയില്ലെന്നുമാണ്ര രാജീവ് പറയുന്നത്. ഇവൈ ഇന്ത്യയ്‌ക്ക് ഒരു ലക്ഷത്തിലധികം ജീവനക്കാരുണ്ട്. ഓരോ ജീവനക്കാരനും കഠിനാധ്വാനം ചെയ്യണമെന്നതിൽ തർക്കമില്ല. നാല് മാസം മാത്രമേ അന്ന ഞങ്ങളോടൊപ്പം ജോലി ചെയ്തിട്ടുള്ളു. കമ്പനിയിലുള്ള ഏതൊരു ജീവനക്കാരനേയും പോലെ മാത്രമേ അന്നയ്‌ക്കും ജോലി നിർദേശങ്ങൾ നൽകിയിട്ടുള്ളു. ജോലി സമ്മർദ്ദം മൂലമാണ് അന്നയുടെ മരണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും ലിങ്ക്ഡിന്നിലെ കുറിപ്പിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.

മാർച്ചിലാണ് അന്ന ഇവൈ ഇന്ത്യയുടെ ഭാഗമാകുന്നത്. നാല് മാസത്തിനിപ്പുറം ജൂലൈയിൽ അന്നയുടെ മരണം സംഭവിക്കുകയായിരുന്നു. പൂനെയിൽ ഇവൈ ഗ്ലോബലിന്റെ സഹസ്ഥാപനമായ എസ്ആർ ബാറ്റ്‌ലിബോയിയിലെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു അന്ന. അന്നയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഇവൈ ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇവൈ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിലുടനീളം ജോലി ചെയ്യുന്ന ഒരുലക്ഷത്തിലധികം ജീവനക്കാർക്ക് അവരുടെ തൊഴിലിടത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുമെന്നും, ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

More Stories from this section

family-dental
witywide