ജനപ്രിയ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്ക് പണിമുടക്കി. വളരെ അപൂര്‍വ്വമായാണ് ഫേസ്ബുക്ക് പ്രവര്‍ത്തന രഹിതമാകാറുള്ളത്. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ഫേസ്ബുക്കിന്റെ തകരാര്‍ ഏകദേശം കാല്‍ ദശലക്ഷത്തോളം ഉപയോക്താക്കള്‍ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍ ഇന്‍സ്റ്റഗ്രാം എന്നിവ ആഗോള തലത്തിലാണ് തകരാറിലായിരിക്കുന്നത്. രാത്രി 9 മണിയോടെയാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള Facebook, TikTok, Twitter, Instagram എന്നിവയ്‌ക്കെല്ലാം സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ എന്ന് വ്യക്തമല്ല. ലോഗിന്‍ ചെയ്യാനാകാത്തതും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുമുള്ള തകരാറാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
എന്താണ് പ്രശ്നമെന്നോ എപ്പോള്‍ പരിഹരിക്കപ്പെടുമെന്നോ ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും ഫേസ്ബുക്ക് നല്‍കിയിട്ടില്ല. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കഴിയാതെ വരുന്നതും ഫേസ്ബുക്കും, ഇന്‍സ്റ്റാഗ്രാമും ഡിവൈസില്‍ നിന്ന് താനേ ലോഗ് ഔട്ട് ആയിപ്പോകുന്നതുമാണ് നിലവില്‍ നേരിടുന്ന പ്രശ്‌നം.