സെൻ്റ് മേരീസ്‌ ക്നാനായ പള്ളിയിൽ ഫാമിലി എൻറിച്ച്മെൻ്റ് പ്രോഗ്രാം; പ്രഫ. പിജെ കുര്യൻ ഉദ്ഘാടനം ചെയ്യും

ആൽവിൻ ഷിക്കോർ


മെയ്‌ 24 വെള്ളിയാഴ്ച 6. 30ന് സെന്റ് മേരീസ്‌ ക്നാനായ ചർച്ച് ഹാളിൽ നടക്കുന്ന ഫാമിലി എൻറിച്ച്മെന്റ്റ് പ്രോഗ്രാം മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പിജെ കുര്യൻ ഉദ്ഘാടനം ചെയ്യും. CMA പ്രസിഡന്റ്‌ ജെസ്സി റിൻസി അധ്യക്ഷത  വഹിക്കുന്ന യോഗത്തിൽ ഫിലോകാലിയ ഫൌണ്ടേഷൻ ചെയർമാൻ മാരിയോ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. തിരക്കുപിടിച്ച ജീവിതത്തിൽ കുടുംബ ജീവിതത്തെ പറ്റി  കേൾക്കുന്നതിനു വേണ്ടി സ്വല്പസമയം മാറ്റി വച്ച് ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് CMA ഭാരവാഹികൾ ആയ ആൽവിൻ ഷിക്കോർ, മനോജ്‌ അച്ചേട്ട്,  ഫിലിപ്പ് പുത്തൻപുരയിൽ, വിവിഷ് ജേക്കബ്, Dr സിബിൾ ഫിലിപ്പ് എന്നിവർ അറിയിച്ചു. 6.30 മുതൽ 7വരെ ഡിന്നർ ടൈം ആയി അറേഞ്ച് ചെയ്തിരിക്കുന്നു. പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല.

കിഡ്സ്‌ കോർണർ പ്രോഗ്രാം മെയ്‌ 26 ഞായർ 4 മണിക് CMA ഹാളിൽ നടക്കും. മരിയോ ജോസഫ് ക്ലാസ്സ്‌ എടുക്കും. 10 മുതൽ 17 വരെയുള്ള കുട്ടികൾക്കായിരിക്കും ക്ലാസ്സ്‌ .

മെയ്‌ 27 തിങ്കൾ 3 മണിക്ക്  18 മുതൽ 38 വരെയുള്ള യുവജനങ്ങൾക് ഫിനാൻഷ്യൽ മറ്റേഴ്‌സിനെപ്പറ്റി ടോം സണ്ണിയും കുടുംബകാര്യങ്ങളെ പറ്റി മരിയോ ജോസഫും ചർച്ച നടത്തും.  ചർച്ചക്ക് ശേഷം J J കിച്ചൺ  തയാറാക്കുന്ന barbeque ഫൂഡ് ഉണ്ടായിരിക്കും. ചിക്കാഗോ മലയാളീ അസോസിയേഷൻ ആദ്യമായി നടത്തുന്ന ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയുന്നതായി ബോർഡ്‌ മെംബേർസ് അറിയിച്ചു.

Family Enrichment Program At St Marys knanaya Church