വിമാനങ്ങളുടെ കഥ പറയാൻ ഇനിയില്ല, 67 വർഷത്തെ സേവനത്തിന് ശേഷം ബെറ്റി നാഷ് അന്തരിച്ചു

ബോസ്റ്റൺ: 67 വർഷം എയർഹോസ്റ്റസ് ആയി ജോലി ചെയ്ത ബെറ്റി നാഷ് (88) അന്തരിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ കാലം എയർഹോസ്റ്റസായിരുന്ന ബെറ്റി നാഷ്. യു.എസിലെ വിവിധ വിമാന കമ്പനികളിലായാണിവർ സേവനം അനുഷ്ടിച്ചത്.ദീർഘകാലം എയർഹോസ്റ്റസായതിനുള്ള ഗിന്നസ് റെക്കോർഡ് 2022-ൽ ബെറ്റി നാഷിനെ തേടിയെത്തിയിരുന്നു.

1957-ൽ ഈസ്റ്റേൺ എയർലൈൻസിലെ എയർഹോസ്റ്റസായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ കമ്പനിയിപ്പോൾ നിലവിലില്ല. 2016-മുതൽ അമേരിക്കൻ എയർലൈൻസിൽ വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ബോസ്റ്റണിലേക്കുള്ള പ്രതിദിന റൂട്ടിൽ ​ജോലി ചെയ്തുവരികയായിരുന്നു. അതിനിടെയാണ് അന്ത്യം.

Famous air hostess betty nash passes away

More Stories from this section

family-dental
witywide