ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യ-ബെംഗ്ലാദേശ് ടി20 ലോകകപ്പ് സന്നാഹ മത്സരത്തിനിടെയാണ് അത് സംഭവിച്ചത്. കളിക്കിടെ പെട്ടെന്ന് രോഹിത് ശര്‍മ്മയ്ക്കരുകിലേക്ക് കാണികളുടെ കൂട്ടത്തില്‍ നിന്നും ഒരു ആരാധകന്‍ ഓടിയെത്തി. രോഹിതിനെ കെട്ടിപ്പിടിക്കുകയും ചെയതു. പകച്ചുപോയെങ്കിലും ആരാധകനോട് സൗമ്യനായാണ് രോഹിത് പെരുമാറിയത്. വെഗം ഇവിടെ നിന്നും പോകാന്‍ രോഹിത് ആരാധകനോട് ആവശ്യപ്പെടുന്നതിനിടെ പെട്ടെന്നാണ് യു.എസ് പൊലീസ് പാഞ്ഞെത്തിയത്. രോഹിതിനടുത്തുനിന്നും അയാളെ ബലമായി കീഴ്‌പ്പെടുത്തുകയും രോഹിതിനെ സുരക്ഷിതനാക്കുകയും ചെയ്തു. സുരക്ഷാ ഭീഷണിയായി കണക്കാക്കപ്പെടുന്ന സംഭവത്തില്‍ പൊലീസുകാരോട് അയാളെ ഒന്നും ചെയ്യരുതെന്നും രോഹിത് പറയുന്നുണ്ട്.
ന്യൂയോര്‍ക്കിലെ പുതുതായി നിര്‍മ്മിച്ച നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു സുരക്ഷാ വലയങ്ങള്‍ ഭേദിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.
The fan who breached the field and hugged Rohit Sharma was taken down by the USA police.
— Mufaddal Vohra (@mufaddal_vohra) June 1, 2024
– Rohit requested the officers to go easy on them. pic.twitter.com/MWWCNeF3U2