കർഷക സമരം അതിന്റെ ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ താങ്ങുവില ഉറപ്പാക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണം എന്ന ആവശ്യമാണ് കർഷകർ പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. മന്ത്രിതല സംഘവുമായി ഇന്ന് നടക്കാനിരിക്കുന്ന നാലാം ഘട്ട ചർച്ചയിൽ ഈ വിഷയം ഉയർത്തിക്കാനാണ് കർഷകരുടെ തീരുമാനം.
ശനിയാഴ്ച പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകരുടെ സംഘത്തെ ഹരിയാനയിലേക്ക് കടക്കാൻ സമ്മതിക്കാതെ തടഞ്ഞ സാഹചര്യത്തിലാണ് യോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യമുന്നയിക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞത്.
സർക്കാരിന് കർഷക സമരം അവസാനിക്കണമെന്ന് ഉദ്ദേശമുണ്ടെങ്കിൽ ഉടൻ തന്നെ ഓർഡിനൻസ് കൊണ്ടുവരണം. അതിനു തയ്യാറാണെങ്കിൽ മറ്റു ചർച്ചകളുമായി മുന്നോട്ടു പോകാം. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രസിഡന്റ് ശരവൺ സിംഗ് പന്ദേർ പറഞ്ഞു. കർഷകരെ ഇപ്പോൾ ഹരിയാന, പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തിയിൽ പോലീസ് തടഞ്ഞിരിക്കുകയാണ്. പന്ദേറിന്റെ നേതൃത്വത്തിലുള്ള കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയും ജഗ്ജീത് സിംഗ് ദല്ലേവാൽ നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയനും ചേർന്നാണ് ഇപ്പോഴത്തെ കർഷകസമരത്തിന് നേതൃത്വം നൽകുന്നത്.
Farmer’s March meeting with Ministers Today