ക്യാന്‍സറിനോട് പോരാടി മരണത്തിന് കീഴടങ്ങി ഫാഷന്‍ ഇൻഫ്ലുവൻസർ സുര്‍ഭി ജെയിന്‍

ന്യൂഡല്‍ഹി: കാന്‍സറുമായി ഏറെ നാളത്തെ പോരാട്ടത്തിനൊടുവില്‍ ജനപ്രിയ ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ സുര്‍ഭി ജെയിന്‍ വിടപറഞ്ഞു. സുര്‍ഭിയുടെ കുടുംബം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ മരണവിവരം പങ്കുവെച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ വളരെയധികം ആരാധകരുള്ള മുപ്പതുകാരിയായ സുര്‍ഭി ജെയിന്‍ അണ്ഡാശയ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. എട്ട് ആഴ്ചകള്‍ക്കുമുമ്പ് ഇന്‍സ്റ്റാഗ്രാമിലെ അവസാന പോസ്റ്റില്‍, സുര്‍ഭി ജെയിന്‍ ആശുപത്രിക്കിടക്കയിലെ ചിത്രം പങ്കിട്ടിരുന്നു.

ഇത് രണ്ടാം തവണയാണ് സുര്‍ഭി ജെയിന്‍ ക്യാന്‍സര്‍ രോഗബാധിതയാകുന്നത്. 27-ാം വയസ്സില്‍, ആദ്യത്തെ രോഗനിര്‍ണയത്തിന് ശേഷം സുര്‍ഭി ഒരു വലിയ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അന്ന് 149 സ്റ്റിച്ചുകളുണ്ടായെന്നും അതിയായ വേദനയാണ് അനുഭവപ്പെട്ടതെന്നുമാണ് സുര്‍ഭി പറഞ്ഞത്. പക്ഷേ രണ്ടാംവട്ടം കാന്‍സര്‍ ബാധിച്ചപ്പോള്‍ സുര്‍ഭിക്ക് അതിജീവിക്കാനായില്ല.

More Stories from this section

family-dental
witywide