സംഭവം കൊച്ചിയിൽ! വളർത്തുനായയുമായി റോഡിലിറങ്ങിയതിന് അച്ഛനെയും മക്കളെയും വളഞ്ഞിട്ട് തല്ലി അയൽക്കാർ

കൊച്ചി: കൊച്ചിയിൽ മുൻ നാവിക ഉദ്യോഗസ്ഥനും മക്കൾക്കും അയൽക്കാരുടെ ക്രൂര മർദ്ദനം. കടവന്ത്രയിൽ വളർത്തുനായയുമായി റോഡിൽ ഇറങ്ങിയതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനൊടുവിലാണ് മുൻ നാവിക ഉദ്യോഗസ്ഥനായ അവിഷേക് ഘോഷിനെയും 13 ഉം 15 ഉം വയസുള്ള മക്കളെയും അയൽക്കാർ ക്രൂരമായി മർദ്ദിച്ചത്.

അയൽവാസികളായ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും ചേർന്നാണ് തങ്ങളെ മ‍ർദ്ദിച്ചതെന്നാണ് അവിഷേക് ഘോഷ് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്.

More Stories from this section

family-dental
witywide