കാളികാവിൽ കുഞ്ഞ് മരിച്ചത് മർദ്ദനമേറ്റ്, തലച്ചോർ ഇളകി, വാരിയെല്ല് പുറത്ത്, പിതാവ് പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് മര്‍ദ്ദനമേറ്റതിനെ തുടർന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയില്‍ രക്തം കട്ടപിടിക്കുകയും തലച്ചോര്‍ ഇളകിയ നിലയിലുമാണ്. വാരിയെല്ല് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കുട്ടി മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചതെന്നാണ് പിതാവ് പറഞ്ഞത്. വീ‌ട്ടുകാരുടെ ആരോപണത്തെ തുടർന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു ഇയാൾ ആശുപത്രിയില്‍ എത്തിച്ചത്.

തുടര്‍ന്ന് മരിക്കുകയായിരുന്നു. അലമാരയിലേക്കും കട്ടിലിലേക്കും കുട്ടിയെ വലിച്ചെറിയുകയും കഴുത്ത് ഞെരിക്കുകയും ചെയ്തെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കുട്ടിയേയും ഉമ്മയെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. ​ഗാർഹിക പീഡനത്തിനെതിരെ ഭാര്യ ഫായിസിനെതിരെ കേസ് കൊടുത്തിരുന്നു.

Father arrested for killing 2 year old daughter in Malappuram Kalikavu

More Stories from this section

family-dental
witywide