വാഷിംഗ്ടൺ: അമേരിക്കയിലെ വെർമോണ്ടിൽ അച്ഛനെയും, രണ്ടാനമ്മയെയും, സഹോദരനെയും വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രയാൻ ക്രോസ്മാൻ ജൂനിയർ എന്നയാണാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നു പേരെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്.
പാവ്‌ലെറ്റ് സർക്കാർ ഉദ്യോഗസ്ഥനായ ബ്രയാൻ ക്രോസ്മാൻ സീനിയർ (46), ഭാര്യ എറിക്ക ക്രോസ്മാൻ (41), കോളിൻ ടാഫ്റ്റ് (13) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രോസ്മാൻ ജൂനിയറെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകക്കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് എങ്കിലും കൊലപാതകത്തിനുള്ള കാരണം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ബ്രയാൻ ക്രോസ്മാൻ സീനിയറിന് തലയിലും ശരീരത്തിലും വെടിയേറ്റത്. എറിക്ക ക്രോസ്മാന്റെ തലയിലും, കോളിൻ ടാഫ്റ്റിന് ഒന്നിലേറെ വെടിയെറ്റുവെന്നും പൊലീസ് അറിയിച്ചു.