മൂന്നുവയസുകാരനെ മടിയിലിരുത്തി വാഹനമോടിച്ച പിതാവിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മൂന്നുവയസുള്ള കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിച്ച പിതാവിന് കിട്ടിയത് എട്ടിന്റെ പണി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്താണ് മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി എത്തിയത്.

മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയാണ് മൂന്നുവയസുകാരനായ മകനെ മടിയിലിരുത്തി വാഹനം ഓടിച്ചത്. കഴിഞ്ഞ മാസം 10ന് നടന്ന സംഭവം ക്യാമറയില്‍ പതിഞ്ഞതോടെയാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി. മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് മൂന്നു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

More Stories from this section

family-dental
witywide