ട്രംപിനെ വധിക്കുക തന്നെയായിരുന്നു അക്രമിയുടെ ലക്ഷ്യം: എഫ്ബിഐ, ആ അക്രമി ആരാണ്?

ശനിയാഴ്ച രാത്രി മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനു നേരെ നടന്നത് വധിക്കാനുള്ള ശ്രമം തന്നെയെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. അക്രമിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും സൂചനകളും കിട്ടിയിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു. സംഭവം നടന്ന പെൻസിൽവാനിയയിലെ ബട് ലറിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇത് അറിയിച്ചത്.

“ഇന്ന് വൈകുന്നേരം, ഞങ്ങളുടെ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഒരു വധശ്രമം നടന്നു. എഫ്ബിഐയുടെ പിറ്റ്സ്ബർഗ് ഫീൽഡ് ഓഫിസിൻ്റെ ചുമതലയുള്ള പ്രത്യേക ഏജൻ്റ് കെവിൻ റോജെക് പറഞ്ഞു.

“ഇത് ചെയ്‌ത വ്യക്തിയെയും എന്തിനാണ് ഇത് ചെയ്‌തതെന്ന് തിരിച്ചറിയാൻ ഞങ്ങൾ തീവ്രമായ അന്വേഷണം നടത്തുകയാണ്. രാജ്യത്തുടനീളമുള്ള അന്വേഷണ ഏജൻ്റുമാരെയും അന്വേഷണ സംഘങ്ങളെയും മറ്റ് ഉദ്യോഗസ്ഥരെയും എഫ്ബിഐ വിന്യസിച്ചിട്ടുണ്ട്.

അക്രമിയെ കുറിച്ച് ചില വിവരങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും നൂറു ശതമാനം ഉറപ്പാക്കാതെ അതെ കുറിച്ച് സംസാരിക്കില്ല. അയാളുടെ പേര് അതിനാൽ വെളിപ്പെടുത്തുന്നില്ല ‘ അദ്ദേഹം പറഞ്ഞു. സഹായകരമായ ഏത് വിവരവും നൽകാൻ തയാറായവർ തങ്ങളെ ബന്ധപ്പെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമിയെ സംഭവ സ്ഥലത്തു തന്നെ വെടിവച്ച് കൊന്നു. പക്ഷേ ഇയാളുടെ പക്കൽ നിന്ന് തിരിച്ചറിൽ രേഖകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. എന്നാൽ ഡിഎൻഎ ടെസ്റ്റ് പോലുള്ള ബയോമെട്രിക് പരിശോധനകളിലേക്ക് അധികൃതർ കടക്കുകയാണ്.

FBI Confirms shooting at trump rally an Attempt of Assassination