ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പ് രാജിവെക്കുമെന്ന് FBI ഡയറക്ടർ ക്രിസ്റ്റഫർ റേ

നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം അധികാരമേൽക്കുന്നതിന് മുമ്പ് താൻ രാജിവെക്കുമെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ക്രിസ്റ്റഫർ റേ അറിയിച്ചു.നന്നായി ആലോചിച്ച ശേഷം താൻ മാറിനിൽക്കാൻ തീരുമാനിച്ചതായി ബുധനാഴ്ച ആഭ്യന്തര എഫ്ബിഐ മീറ്റിംഗിൽ റേ പ്രഖ്യാപിച്ചു. രാജിവച്ചില്ലെങ്കിൽ ട്രംപ് അധികാത്തിൽ എത്തിയാൽ ഉടൻ തന്നെ റേയെ പുറത്താക്കുമായിരുന്നു.

എഫ്ബിഐയുടെ അധികാരം വളരെയേറെ പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കാഷ് പട്ടേലിനെ എഫ്ബിഐനയിക്കാൻ ട്രംപ് ഇതിനകം നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

2017-ൽ ട്രംപ് 10 വർഷത്തേക്ക് നിയമിച്ചതായിരുന്നുഇദ്ദേഹത്തെ. എന്നാ ട്രംപ് സ്ഥാനമൊഴിഞ്ഞതിന് ശേഷം എഫ്ബിഐ നടത്തിയ അന്വേഷണങ്ങൾ കാരണം റിപ്പബ്ലിക്കൻമാരിൽ ചിലർക്ക് ബുദ്ധിമുട്ടുകളുണ്ടായി.

സമീപ കാലത്ത്, ക്ലാസിഫൈഡ് ഡോകുമെൻ്റ് കേസിൽ ട്രംപിനെതിരെ നടന്ന ഫെഡറൽ അന്വേഷണത്തിന് എഫ്ബിഐ സഹായിച്ചതിനെത്തുടർന്ന്, റേ ട്രംപിൻ്റെ കണ്ണിലെ കരടായി മാറി.

2017 ൽ ട്രംപ് റേയെ നിയമിക്കുമ്പോൾ, യേൽ ലോ സ്‌കൂൾ ബിരുദധാരിയായ റേ “കുറ്റമറ്റ യോഗ്യതകളുള്ള” ഉള്ള വ്യക്തി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

റേയുടെ രാജി അമേരിക്കയെ സംബന്ധിച്ചിടത്തോളം മഹത്തായ ദിനമാണെന്ന് ട്രംപ് പറഞ്ഞു.

FBI Director Christopher Wray to resign before Trump takes office

More Stories from this section

family-dental
witywide