ഫോർട്ട് വർത്തിൽ ബാങ്ക് കൊള്ളയടിക്കാൻ എത്തിയത് കുട്ടിയുമായി; പ്രതിയെ തേടി എഫ്ബിഐ

ടെക്സാസ്: ഫോർട്ട് വർത്ത് ബാങ്ക് കവർച്ചക്കാരനെ തിരിച്ചറിയാൻ എഫ്ബിഐ അടിയന്തരമായി പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെടുന്നു. ടെക്‌സാസിലെ ഫോർട്ട് വർത്തിൽ നടന്ന ബാങ്ക് കവർച്ചയ്ക്ക് പിന്നിലെ അജ്ഞാത കവർച്ചക്കാരനെ തിരിച്ചറിയാനാണ് എഫ്ബിഐയുടെ ഡാളസ് ഡിവിഷൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിത്.

ജൂൺ ആറാം തീയതി ഉച്ചയ്ക്ക് 2.10ഓടെയാണ് ഫോർട്ട് വർത്തിലെ ആൻഡേഴ്സൺ ബൊളിവാർഡിലുള്ള വാൾമാർട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് കൺവീനിയൻസ് ബാങ്ക് ശാഖയിൽ കവർച്ച നടന്നത്.

കവർച്ചക്കാരൻ ഒരു ഷോപ്പിംഗ് കാർട്ടിൽ ഇരിക്കുന്ന ചെറിയ കുട്ടിയുമായി ബാങ്ക് ടെല്ലർ കൗണ്ടറിലേക്ക് നടന്നെത്തുകയും തുടർന്ന് പണം ആവശ്യപ്പെട്ട് ബാങ്കിലെ ഉദ്യോഗസ്ഥന് കുറിപ്പ് നൽകുകയുമായിരുന്നു. വലിയൊരു തുക കൈക്കലാക്കിയതിനു ശേഷം ഷോപ്പിങ് ട്രോളി പുറത്തേക്ക് തള്ളിയിടുകയും കുട്ടിയെ ചുമലിലെടുത്തുകൊണ്ട് കടന്നുകളയുകയുമായിരുന്നു.

35 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള 5’7″ നും 5’9 നും ഇടിൽ ഉയരമുള്ള, മെലിഞ്ഞ ശരീരഘടനയുള്ള ഒരു വെളുത്ത പുരുഷൻ എന്നാണ് കവർച്ചക്കാരനെക്കുറിച്ച് എഫ്ബിഐ പുറത്തുവിട്ട വിവരം. ഒരു ബേസ്ബോൾ തൊപ്പി, കറുത്ത സൺഗ്ലാസുകൾ, ഒരു മൾട്ടി-കളർ ഫിഷിംഗ് ഷർട്ട്, കാക്കി നിറമുള്ള കാർഗോ ഷോർട്ട്സ്, ഹേ ഡ്യൂഡ് കമ്പനിയുടെ ഷൂസ് എന്നിവയാണ് ഇയാൾ ധരിച്ചിരുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ, 972-559-5000 എന്ന നമ്പറിൽ ഡാളസ് എഫ്ബിഐ ഡിവിഷനിൽ ബന്ധപ്പെടാൻ നിർദേശം നൽകി.

More Stories from this section

family-dental
witywide