ബ്ലഡ് ഷുഗർ അളക്കാൻ സ്മാർട്ട് വാച്ചും മോതിരങ്ങളും ഉപയോഗിക്കുന്നവരാണോ? കാത്തിരിക്കുന്നത് കോമ മുതൽ മരണം വരെ; കരുതിയിരിക്കാൻ എഫ്‌ഡിഎ നിർദേശം

ചർമ്മത്തിൽ സൂചികുത്തിവയ്ക്കാതെ മെഡിക്കൽ ആവശ്യങ്ങൾക്കായി രക്തത്തിലെ പഞ്ചസാരയുടെ അളവ് എടുക്കുമെന്ന് പറയുന്ന സ്മാർട്ട് വാച്ചുകളും മോതിരങ്ങളും അപകടകരമാണെന്നും അവ ഒഴിവാക്കണമെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ബുധനാഴ്ച മുന്നറിയിപ്പ് നൽകി.

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കണ്ടുപിടിക്കാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന വച്ചുകളെയും മോതിരങ്ങളെയും ബ്രാൻഡ് ഭേദമന്യെ ഒന്നു കരുതിയിരിക്കണമെന്നാണ് ഏജൻസി പറയുന്നത്. അത്തരത്തിലുള്ള ഒരു ഉപകരണത്തിനും മെഡിക്കൽ അംഗീകാരം നൽകിയിട്ടില്ലെന്നും എഫ്ഡിഎ പറഞ്ഞു.

രക്തത്തിലെ പഞ്ചസാര നേരിട്ട് അളക്കുന്ന തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനങ്ങൾ പോലുള്ള സെൻസറുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന സ്മാർട്ട് വാച്ച് ആപ്പുകൾക്ക് ഏജൻസിയുടെ അറിയിപ്പ് ബാധകമല്ല.

ഏകദേശം 37 ദശലക്ഷം അമേരിക്കക്കാർക്ക് പ്രമേഹമുണ്ട്. രോഗമുള്ള ആളുകൾക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയില്ല, കാരണം അവരുടെ ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നില്ല. അല്ലെങ്കിൽ ശരീരം ഇൻസുലിനെ പ്രതിരോധിക്കുന്നു. ഈ അവസ്ഥ നിയന്ത്രിക്കാൻ വിരലിന്റെ അഗ്രഭാഗത്തു നിന്നും രക്തമെടുത്തുള്ള പരിശോധന ദിവസേന ചെയ്യണം. ഗ്ലൂക്കോസിൻ്റെ അളവ് തുടർച്ചയായി നിരീക്ഷിക്കുന്നതിന് ചർമ്മത്തിന് താഴെ സൂചികൾ സ്ഥാപിക്കുന്ന സെൻസർ ഉപയോഗിച്ചും പരിശോധിക്കാം.

അംഗീകൃതമല്ലാത്ത സ്‌മാർട്ട് വാച്ചും സ്‌മാർട്ട് റിംഗ് ഉപകരണങ്ങളും ഉപയോഗിക്കുന്നത് കൃത്യമല്ലാത്ത രക്തത്തിലെ പഞ്ചസാരയുടെ കണക്കുകൾക്ക് കാരണമായേക്കാമെന്നും അമേരിക്കൻ ഡയബറ്റിസ് അസോസിയേഷനിലെ ഡോ. റോബർട്ട് ഗബ്ബേ പറഞ്ഞു. അത് രോഗികളെ തെറ്റായ അളവിൽ മരുന്ന് കഴിക്കാൻ പ്രേരിപ്പിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ അളവിക്ക് എത്തിക്കുമെന്നും പിന്നീട് കോമയിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide