ന്യൂജഴ്‌സി സെന്‍റ് അഫ്രേം കത്തീഡ്രലിൽ പെരുന്നാൾ

ന്യൂജഴ്‌സി: അമേരിക്കൻ മലങ്കര അതിഭദ്രാസനാസ്ഥാനമായ ന്യൂജഴ്‌സി സെന്‍റ് അഫ്രേം കത്തീഡ്രലിൽ, വിശുദ്ധ അഫ്രേമിന്‍റെ ഓർമ്മ പെരുന്നാൾ, ഭദ്രാസനാധിപൻ യൽദൊ മാർ തീത്തോസ് മെത്രാപ്പൊലീത്തയുടെ സാന്നിദ്ധ്യത്തിൽ ഈ മാസം 29ന് ആരംഭിച്ച പെരുന്നാൾ മുതൽ ജൂൺ 2 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു.

ഈ മാസം 29 ന് മെത്രാപ്പൊലീത്ത വൈദീകരുടേയും ഒട്ടനവധി വിശ്വാസികളുടേയും സാന്നിധ്യത്തിൽ കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് വൈകീട്ട് 7 മണിക്ക് സന്ധ്യാപ്രാർഥന ഉണ്ടായിരിക്കും.

നാളെ 6.30 ന് സന്ധ്യാപ്രാർഥനയും തുടർന്ന് പ്രഗത്ഭ വാഗ്മി റവ.ഫാ. മാത്യൂസ് വർഗീസ് (Canada Saskatoon Congregation) വചനപ്രഘോഷണം നടത്തും. അതേ തുടർന്ന് റാസ ഉണ്ടായിരിക്കും. ജൂൺ 2ന് രാവിലെ 9 മണിക്ക് പ്രഭാത പ്രാർഥനയും 9.45ന് അഭിവന്ദ്യ മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടക്കും. പെരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ, വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. വർഗീസ് പോൾ അറിയിച്ചു.

More Stories from this section

family-dental
witywide