‘അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയിട്ട് രാജി പ്രഖ്യാപിച്ചത് വിചിത്രം’; ആഷിഖ് അബുവിന് മറുപടിയുമായി ഫെഫ്ക

കൊച്ചി: ഫെഫ്കയിൽ നിന്ന് രാജിവെച്ച സംധായകൻ ആഷിഖ് അബുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഫെഫ്ക വാർത്താക്കുറിപ്പ് ഇറക്കി. ദിവസങ്ങൾക്ക് മുമ്പ് അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയിട്ട് ഇപ്പോൾ രാജിപ്രഖ്യാപിച്ചത് വിചിത്രമെന്ന് ഫെഫ്ക. പ്രതിഫല പ്രശ്നത്തിൽ ഇടപെട്ടതിന് ഡയറക്ടേഴ്സ് യൂണിയൻ 20 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്നത് വ്യാജ പ്രചാരണമെന്ന് ഫെഫ്കഫെഫ്ക പറയുന്നു.

2018-ൽ കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടും ആഷിഖ് അബു ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഫെഫ്കയുടെ വാർത്താ കുറിപ്പിൽ പറയുന്നു. ആഷിഖ് അബു 8 വർഷമായി വരിസംഖ്യയിൽ കുടിശിക വരുത്തിയെന്നും അംഗത്വം പുതുക്കിയില്ലെന്നും ഫെഫ്ക പറയുന്നു ഈ മാസമാണ് കുടിശിക പൂർണമായും അടച്ചു തീർത്തത്. അടുത്ത എക്സിക്യൂട്ടീവിൽ ആഷിഖിന്റെ അംഗത്വം പുതുക്കുന്നത് ചർച്ച ചെയ്യാൻ ഇരിക്കെയാണ് രാജി എന്നത് വിചിത്രമാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

സിബി മലയിലിനെതിരെ ആഷിക് അബു ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണ് ഇത് 2018 ൽ തന്നെ തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു എന്നും ഫെഫ്ക വ്യക്തമാക്കുന്നു. എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ്‌ ഇന്നും അദ്ദേഹം ആവർത്തിക്കുന്നത്‌. അതിൽ നിന്ന്‌ തന്നെ സംഘടനയുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ്‌ ആശയപരമല്ലെന്നും തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും വ്യക്തമാണെന്ന് ഫെഫ്ക ആരോപിക്കുന്നു.

More Stories from this section

family-dental
witywide