തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. സൗദി അറേബ്യ നിര്‍ദേശിച്ച ഫെയിഞ്ചല്‍ എന്ന പേരിലാവും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരളത്തിന് വലിയ ഭീഷണിയാകില്ലെങ്കിലും 3 ജില്ലകളില്‍ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ശ്രീലങ്കന്‍തീരം തൊട്ട ശേഷം തമിഴ്‌നാട് തീരത്തേക്കു നീങ്ങും. ഈ സീസണിലെ രണ്ടാമത്തെയും ഈ വര്‍ഷത്തെ നാലാമത്തെയും ചുഴലിക്കാറ്റാണ് ഫെയിഞ്ചല്‍. കേരളത്തില്‍ സാധാരണ മഴ സാധ്യതയേ ഉള്ളൂ. മധ്യതെക്കന്‍ കേരളം പൊതുവെ മേഘാവൃതമായിരിക്കും.