തിരുവനന്തപുരം: ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖമെന്നും വിഴിഞ്ഞത്ത് ചൈനീസ് മാതൃകയില്‍ സ്‌പെഷ്യല്‍ ഡെവലപ്മെന്റ് സോണുകള്‍ ആരംഭിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.
വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വികസന സാദ്ധ്യതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുന്‍നിരയിലാണെന്നും കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകളെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നാട് മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങള്‍ ആമുഖമായി പറയുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങള്‍ ഫലം കണ്ട് തുടങ്ങി. കേന്ദ്രം സാമ്പത്തിക ഉപരോധത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയല്ല വേണ്ടത്, തകരില്ല കേരളം തളരില്ല കേരളം എന്ന് വ്യക്തമാക്കി മുന്നോട്ട് പോകണമെന്നും ബാലഗോപാല്‍ പറഞ്ഞു.