കുവൈത്ത് സിറ്റി: വിമാന യാത്രക്കിടെ യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് എമർജൻസി ലാൻഡിങ്. കുവൈത്തിലാണ് വിമാനം ഇറക്കിയത്. യൂറോപ്പിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ലാൻഡിംഗിന് ശേഷം ആംബുലൻസ് ഉദ്യോഗസ്ഥർ വ്യക്തിയെ പരിശോധിക്കുകയും ഫിലിപ്പിനോ പൗരനായ യാത്രക്കാരൻ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ആവശ്യമായ നടപടിക്രമങ്ങൾക്കുശേഷമാണ് വിമാനം യാത്ര തിരിച്ചത്.
Filipino Passenger’s Death Forces Gulf Plane to Divert to Kuwait Airport