ഗാന്ധിക്കെതിരായ പരാമർശം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംവിധായകൻ ലൂയിത് ബർമൻ പൊലീസിൽ പരാതി നൽകി

ഗുവാഹത്തി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമൻ പൊലീസിൽ പരാതി നൽകി. മോദിയുടെ പരാമർശം രാജ്യ നിന്ദ നിറഞ്ഞതും ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്നാണ് പരാതിയിൽ ചൂണ്ടികാട്ടിയിട്ടുള്ളത്. ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ പരാതി നൽകിയത്. പരാതി പരിശോധിക്കാമെന്നും തുടർ നടപടി അറിയിക്കാമെന്നുമാണ് ലൂയിത് ബർമനോട് പൊലീസ് പറഞ്ഞത്.

Filmmaker files complaint against PM Modi over controversial remark on Mahatma Gandhi

More Stories from this section

family-dental
witywide