അന്തിമവാദം തുറന്ന കോടതിയില്‍ വേണം; ‘എനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ’- ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെയാണ് അന്തിമവാദം ആരംഭിച്ചത്. പ്രോസിക്യൂഷന്റെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. കേസില്‍ സാക്ഷിവിസ്താരമടക്കം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അന്തിമവാദം നടക്കുന്നത്.

മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ അതിജീവിത കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് കാട്ടി ആര്‍.ശ്രീലേഖ വിവിധ ഓണ്‍ ചാനലുകളിലും സ്വന്തം യൂട്യൂബ് ചാനലിലും പ്രസ്താവനകള്‍ നടത്തിയിരുന്നു.

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍നിന്നു കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തി. ദിലീപ് ഉള്‍പ്പെടെ 9 പേര്‍ കേസില്‍ പ്രതികളായി. എട്ടാം പ്രതിയാണ് ദിലീപ്. 2019ല്‍ ആരംഭിച്ച വിചാരണയാണ് ഇപ്പോള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയത്.

More Stories from this section

family-dental
witywide