‘കേരളത്തിന്റെ കഴുത്തിനുപിടിച്ച് കേന്ദ്രം ശ്വാസം മുട്ടിക്കുന്നു; സർക്കാരിനെ ബ്ലാക്ക്മെയിൽ ചെയ്യുന്നു’

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തിന് അർഹതപ്പെട്ട 25,000 കോടിയോളം രൂപ ആവശ്യപ്പെട്ടു സുപ്രീംകോടതിയിലുള്ള ഹർജി പിൻവലിച്ചാൽ മാത്രമേ, മാർച്ചിനകം സ്വാഭാവികമായി ലഭിക്കേണ്ട 13,000 കോടി രൂപ നൽകുകയുള്ളൂ എന്ന കേന്ദ്രസർക്കാരിന്റെ നിലപാട് മർക്കട മുഷ്ടിയാണെന്ന് ധനമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിനെ ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് ധനമന്ത്രി പറഞ്ഞു.

“കേസ് പിൻവലിച്ചാലെ പണം തരൂ എന്നാണ് കേന്ദ്രം പറയുന്നത് അത് സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ്. ബ്ലാക്ക് മെയിലാണ്. കേരളത്തിന് പണം തരാനുണ്ട് എന്ന കാര്യം കേന്ദ്രം അംഗീകരിച്ചു. കേസുണ്ടെങ്കിൽ ചർച്ച ചെയ്യാൻ താത്പര്യമില്ല എന്നാണ് കേന്ദ്രം പറയുന്നത്. ഒരു സംസ്ഥാനത്തിനുനേരെ മർക്കട മുഷ്ടി കാണിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് ചോദിക്കുന്നത്,” കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് കര്യങ്ങളൊക്കെ പരിശോധിച്ച് ന്യായമായ വിധി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide