ന്യൂഡൽഹി: അമേരിക്കയിലെ ഏറ്റവും തന്ത്രപ്രധാനമായ രഹസ്യങ്ങളുടെ ചുമതലയുള്ള ദേശീയ ഇൻ്റലിജൻസ് ഡയറക്ടറായി ഹിന്ദു മത വിശ്വാസിയായ തുൾസി ഗബ്ബാർഡ് നിയമിതയായതിൽ സന്തോഷം പങ്കുവച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തുൾസിയെ അഭിന്ദിച്ചുകൊണ്ട് അവർ എക്സിൽ പോസ്റ്റും ഇട്ടു. വളരെ കുറച്ച് അവസരങ്ങളിൽ തുൾസിയുമായി ഇടപെടാൻ അവസരം ലഭിച്ചുവെന്നും അവരുടെ കാഴ്ചപ്പാടിലും വ്യക്തിത്വത്തിലും മതിപ്പുണ്ടെന്നും ധനമന്ത്രി പറയുന്നു.
Congratulations @TulsiGabbard on being selected to serve as Director of National Intelligence. For 21 yrs you served the USA as a soldier becoming a Lt. Colonel in Army Reserve. In my few interactions with you, have been impressed by the clarity of your thoughts and dedication.… pic.twitter.com/b5LSZyx9F9
— Nirmala Sitharaman (@nsitharaman) November 15, 2024
“21 വയസ്സിൽ നിങ്ങൾ ഒരു സൈനികയായി യുഎസ്എയിൽ സേവനമനുഷ്ഠിച്ചു, ആർമി റിസർവിൽ ലെഫ്റ്റനൻ്റ് കേണൽ ആയി. നിങ്ങളുമായുള്ള എൻ്റെ വളരെ കുറച്ച് നേരത്തെ കണ്ടുമുട്ടലുകളിൽ, നിങ്ങളുടെ ചിന്തകളുടെയും അർപ്പണബോധത്തിൻ്റെയും വ്യക്തതയാൽ നിങ്ങൾ എന്നിൽ മതിപ്പുളവാക്കി. ആശംസകൾ. ”
Finance Minister Nirmala Sitharaman congratulates Intelligence chief Tulsi Gabbard