കുവൈത്തിലെ തീപിടിത്തം: നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങി

ന്യൂഡല്‍ഹി: കുവൈത്ത് സിറ്റിയിലെ മംഗഫില്‍ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. നമ്പരുകള്‍: അനൂപ് മങ്ങാട്ട് +965 90039594, ബിജോയ് +965 66893942, റിച്ചി കെ. ജോര്‍ജ് +965 60615153, അനില്‍ കുമാര്‍ +965 66015200, തോമസ് ശെല്‍വന്‍ +965 51714124, രഞ്ജിത്ത് +965 55575492, നവീന്‍ +965 99861103, അന്‍സാരി +965 60311882, ജിന്‍സ് തോമസ് +965 65589453. പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 ഇന്ത്യയില്‍ നിന്നും, +91-8802 012 345 വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസില്‍ ബന്ധപ്പെടാവുന്നതാണെന്ന് അജിത്ത് കോളശേരി അറിയിച്ചു.

അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പെട്ടവരുടെ തുടര്‍ ചികിത്സയ്ക്കും മറ്റ് അടിയന്തരസഹായങ്ങള്‍ക്കുമായി കുവൈത്തിലെ മലയാളി അസോസിയേഷനുകളുമായും ലോകകേരള സഭാ അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അപകടത്തില്‍ എത്ര മലയാളികള്‍ക്ക് ജീവന്‍ നഷ്ടമായതെന്നതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ക്കായി ശ്രമിച്ചുവരികയാണെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി വ്യക്തമാക്കി.

More Stories from this section

family-dental
witywide