
ന്യൂ ഇംഗ്ലണ്ടിനെയും ന്യൂയോർക്കിനെയും ബന്ധിപ്പിക്കുന്ന ഇൻ്റർസ്റ്റേറ്റ് ഹൈവേ 95 ൽ ട്രെയിലർ ട്രക്കുകളും കാറും കൂട്ടിയിച്ച് തീപിടിച്ചു. കണക്റ്റിക്കട്ടിലെ നോർവാക്കിലായിരുന്നു അപകടം. അപകടത്തിൽ ഒരു ഇന്ധന ടാങ്കറും ഉൾപ്പെട്ടിരുന്നു. ഇന്ധന ടാങ്കറിലെ ഇന്ധനം ചോർന്ന് പ്രദേശമാകെ തീ പടർന്നു. ആർക്കും ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ടില്ല. എന്നാൽ ദേശീയപാത 95 വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഒരു മേൽപ്പാലത്തിനും തകരാർ സംഭവിച്ചു. ട്രെയിലർ ട്രക്കിനു മുന്നിൽ പോയ കാർ ലെയ്ൻ മാറ്റിയപ്പോർ ട്രക്ക് പെട്ടന്ന് വലത്തോട്ട് വെട്ടിക്കുകയും ഇന്ധനടാങ്കറിൽ ഇടിക്കുകയുമായിരുന്നു.
Two trucks caught fire on I 95 heading south through Norwalk Connecticut early this morning. I hope no one lost their lives, but that is very questionable. This stretch of highway is known to be one of the most dangerous stretches through the northeast. pic.twitter.com/vu9UyMdMY4
— Lou DiMeglio (@DiMeglioLou) May 2, 2024
പ്രതിനദിനം 160000 അധികം വാഹനങ്ങൾ കടന്നു പോകുന്ന പാതയിലാണ് അപകടം. അതിനാൽ തന്നെ സ്ഥലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളൊന്നും ഇന്ന് തുറക്കില്ല. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ഫെയർഫീൽഡ് അവന്യൂ മേൽപ്പാലത്തിന് തൊട്ടുതാഴെയായിരുന്നു അപകടം. ഇന്ധനം ചോർന്ന് തീ പിടിച്ചതിനെ തുടർന്ന് പാലത്തിന് കാര്യമായ കേടുപാട് സംഭവിച്ചു. 10 വർഷം മാത്രം പഴക്കമുളള പാലമാണിത്.
Fire on Interstate highway 95 After A Fuel Tanker Crash