
ലക്‌നൗ: ഉത്തര്‍പ്രദേശിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ നാല് മരണം. കൗശാബിയിലെ ബര്‍വാരിയിലായിരുന്നു സ്‌ഫോടനം. അപകടത്തില്‍ അഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കൗശാബിയിലെ ബര്‍വാരിയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫാക്ടറി ജനവാസ മേഖലയില്‍ നിന്ന് വളരെ ദൂരെയാണ്. ഫാക്ടറിക്ക് പടക്ക നിര്‍മാണത്തിനും വില്‍പ്പനയ്ക്കും ലൈസന്‍സ് ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.