പൊള്ളാച്ചി വഴി പാലക്കാട്ടേക്ക് ഡബിള്‍ ഡക്കര്‍ തീവണ്ടി വരുന്നു

കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ തീവണ്ടി വരുന്നു. തമിഴ്നാട്ടിൽ നിന്ന് തൊട്ടുത്തു കിടക്കുന്ന പാലക്കാട്ടേക്കാണ് ഇരുനില വണ്ടിയുടെ വരവ്. ഇന്ന് പരീക്ഷണ ഓട്ടമാണ്. കോയമ്പത്തൂര്‍ -കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് ഇന്ന് പാലക്കാട്ടേക്ക് വരുന്നത്. കോയമ്പത്തൂരില്‍നിന്ന് പൊള്ളാച്ചിവഴിയാണ് യാത്ര

റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ വണ്ടിയാണിത്. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചിപാതയില്‍ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരമാണ് യാത്ര. ദക്ഷിണറെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണയോട്ടം നടത്തുന്നത്.

ബുധനാഴ്ചരാവിലെ എട്ടിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട് 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും വണ്ടിയെത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി ഓട്ടം അവസാനിപ്പിക്കും. ബുധനാഴ്ചകളില്‍ ഉദയ് എക്‌സ്പ്രസിന് സര്‍വീസ് ഇല്ലാത്തതിനാലാണ് പരീക്ഷണയോട്ടത്തിന് ഈ ദിവസം തിരഞ്ഞെടുത്തത്.തീവണ്ടിയുടെ സമയക്രമത്തെപ്പറ്റി അന്തിമതീരുമാനമെടുത്തിട്ടില്ല.

First Double Decker Train trail Run Today in Palakkad

More Stories from this section

family-dental
witywide