ഇതാദ്യം, തേജസ് യുദ്ധവിമാനം കോളേജ് ഹോസ്റ്റല്‍ പരിസരത്ത് തകർന്നുവീണു; അപകടം ഒഴിവായി

ദില്ലി: തേജസ് യുദ്ധവിമാനം തകർന്ന് വീണു. രാജസ്ഥാനിലെ ജയ്‌സാല്‍മേറിലാണ് യുദ്ധവിമാനം തകര്‍ന്നു വീണത്. ഇവിടുത്തെ കോളേജ് ഹോസ്റ്റല്‍ പരിസരത്തായിരുന്നു അപകടം. ഇതാദ്യമായാണ് തേജസ് യുദ്ധ വിമാനം തകരുന്നത്. യുദ്ധ വിമാനം തകർന്നുവീണെങ്കിലും വലിയ അപകടം ഒഴിവായി. വിമാനത്തിനകത്തുണ്ടായിരുന്ന 2 പൈലറ്റുമാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

First Ever Crash Of Tejas Fighter Jet In Rajasthan Jaisalmer, Pilot Safe