തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പുതു ചരിത്രമെഴുതി ഫരിഷ്ത, ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന യൂണിവേഴ്സിറ്റി കോളേജിൽ ഇതാദ്യമായി ചെയർപേഴ്സണായാണ് ഫരിഷ്ത ചരിത്രം കുറിച്ചത്. എസ് എഫ് ഐ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചാണ് എന്‍ എസ് ഫരിഷ്ത കോളേജിന്റെ ചരിത്രത്തിലെ ആദ്യ ചെയർപേഴ്സണായത്. 1427 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കോഴിക്കോട് സ്വദേശിയായ ഫരിഷ്ത ബാലസംഘം ഫറോക്ക് ഏരിയ മുൻ പ്രസിഡന്റായിരുന്നു. കെ എസ് യു സ്ഥാനാർഥി എ എസ് സിദ്ധിയെയാണ് ഫരിഷ്ത പരാജയപ്പെടുത്തിയത്. മത്സരിച്ച മുഴുവൻ സീറ്റിലും എസ് എഫ് ഐ പ്രതിനിധികൾ മിന്നുന്ന വിജയം കരസ്ഥമാക്കി. 14 അംഗ പാനലിൽ 9 സീറ്റിലേക്കും പെൺകുട്ടികളായിരുന്നു എസ് എഫ് ഐക്കായി മത്സരിച്ചതെന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു.
എച്ച് എല്‍ പാര്‍വതിയാണ് വൈസ് ചെയര്‍പേഴ്സണ്‍. ആബിദ് ജാഫര്‍ (ജനറല്‍ സെക്രട്ടറി), ബി നിഖില്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), എസ് അശ്വിന്, എസ് എസ് ഉപന്യ (യുയുസിമാര്‍), പി ആര് വൈഷ്ണവി (മാഗസിന് എഡിറ്റര്‍), ആര് ആര്‍ദ്ര ശിവാനി, എ എന്‍ അനഘ (ലേഡി റെപ്പ്), എ ആര് ഇന്ത്യന്‍ (ഫസ്റ്റ് യുജി റെപ്പ്), എം എ അജിംഷാ (സെക്കന്‍ഡ് യുജി റെപ്പ്), വിസ്മയ വിജിമോന് (തേര്‍ഡ് യുജി റെപ്പ്), എ എ വൈഷ്ണവി (ഫസ്റ്റ് പിജി റെപ്പ്), ആര് അശ്വഷോഷ് (സെക്കന്‍ഡ് പിജി റെപ്പ്) എന്നിവരാണ് കോളേജ് യൂണിയന് പ്രതിനിധികളായി വിജയിച്ചത്.
അതേസമയം കേരള സർവകലാശാലയിലെ കോളേജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പൊതുവിൽ എസ് എഫ് ഐക്ക് ഗംഭീര വിജയമാണ് സ്വന്തമായത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, അമ്പലത്തറ നാഷണല്‍ കോളജ്, പാലോട് ഇക്ബാല്‍ കോളജ്, പന്തളം എന്‍എസ്എസ് കോളജ്, മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ കോളജ്, കൊല്ലം എസ്എന്‍ കോളജ്, വാഴച്ചാല്‍ ഇമ്മാനുവേല്‍ കോളജ്, തോന്നയ്ക്കല്‍ എജെ കോളജ്, മലയിന്‍കീഴ് മാധവകവി സ്മാരക ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ശ്രീശങ്കര കോളജ്, കാട്ടാക്കട ക്രിസ്ത്യന്‍ കോളജ്, കട്ടയ്ക്കോട് വിഗ്യാന്‍ കോളജ്, നെയ്യാര്‍ ഡാം ആര്‍പി മെമ്മോറിയല്‍ കോളജ്, നെല്ലിക്കാട് മദര്‍ തെരേസ കോളജ്, വെള്ളനാട് മുളയറ ബിഷപ്പ് യേശുദാസന് സിഎസ്ഐ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ആറ്റിങ്ങല്‍ ഗവ. കോളജ്, കുളത്തൂര്‍ ഗവ. ആര്‍ട്സ് കോളജ് തുടങ്ങി വിവിധ കോളജുകളിൽ എസ്എഫ്ഐ ആധിപത്യം നേടി.
74 കോളജുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. പാങ്ങോട് മന്നാനിയ കോളജ്, കല്ലമ്പലം കെടിസിടി കോളജ് എന്നിവിടങ്ങളില്‍ കെഎസ്യുവിനാണ് വിജയം. മാർ ഇവാനിയോസ് കോളജിൽ തുടർച്ചയായ രണ്ടാം തവണയും കെഎസ്യു യൂണിയൻ നേടി. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലും കെഎസ്യു യൂണിയൻ പിടിച്ചു. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജില്‍ എബിവിപി യൂണിയന് നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആദ്യമായി വനിതാ ചെയര്‍പഴ്സണായി എന്‍.എസ്.ഫരിഷിത തിരഞ്ഞെടുക്കപ്പെട്ടു.നാമനിര്‍ദേശ പട്ടിക പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ 41 ഇടത്ത് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. തിരുവനന്തപുരത്ത് 35 കോളജില്‍ 16 ഇടത്തും എസ്എഫ്ഐക്ക് എതിരില്ലായിരുന്നു. കൊല്ലത്ത് 3 കോളജില്‍ മുഴുവന്‍ സീറ്റുകളും എസ്എഫ്ഐ നേടി. 1 കോളജിൽ യൂണിയന് ഉറപ്പിച്ചു. ആലപ്പുഴയില്‍ 17ല്‍ 11 കോളജുകളിലും, പത്തനംതിട്ടയില്‍ നാലില്‍ മൂന്നിടത്തും എസ്എഫ്ഐ യൂണിയന് ഭരണം ഉറപ്പിച്ചു.