യുഎസിലെ ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ കേസ് ഡാളസിൽ റിപ്പോർട്ട് ചെയ്തു

ഡാാസ്: ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ വൈറസ് കേസ് റിപ്പോർട്ട് ചെയ്ത് ഡാളസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്. ഡാളസ് സ്വദേശിക്ക് വെസ്റ്റ് നൈൽ നോൺ-ന്യൂറോഇൻവേസീവ് ഡിസീസ് ഉണ്ടെന്നാണ് കണ്ടെത്തിയത്.

അതേസമയം ഗാർലൻഡ് പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരാൾ പ്രദേശവാസിയും രണ്ടാമത്തെയാൾ വിനോദസഞ്ചാരിയുമാണ്. ഇരുവരും രോഗത്തിൽ നിന്ന് മുക്തി നേടിയതായ് ഡിസിഎച്ച്എച്ച്എസ് അറിയിച്ചു.

ക്യൂലക്സ് വിഭാഗത്തില്‍ പെട്ട കൊതുകുകൾ വഴിയാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും കൊതുകുകടിയിൽ നിന്ന് രക്ഷനേടാൻ ആളുകൾ മുൻകരുതലുകൾ എടുക്കേണ്ടത് വളരെ പ്രധാനമാണെന്നും ഡിസിഎച്ച്എച്ച്എസ് ഡയറക്ടർ ഡോ. ഫിലിപ്പ് ഹുവാങ് പറഞ്ഞു.

ഡിഇഇടി അല്ലെങ്കിൽ മറ്റ് ഇപിഎ അംഗീകൃത കൊതുക് നശീകരണ, കീടനാശിനികൾ ഉപയോഗിക്കുക, ഇളം നിറത്തിലുള്ളതും നീളമുള്ളതും അയഞ്ഞതും ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക, കൊതുകുകൾ ഏറ്റവും സജീവമായിരിക്കുന്ന സമയത്ത് പ്രത്യേകിച്ച് സന്ധ്യ മുതൽ പുലർച്ചെ വരെ വീടിനു പുറത്ത് സമയം ചെലവഴിക്കുന്നത് പരിമിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാനും ഉദ്യോഗസ്ഥർ അറിയിച്ചു.

More Stories from this section

family-dental
witywide