![](https://www.nrireporter.com/wp-content/uploads/2023/09/mv-govindan.gif)
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉയര്‍ത്തി സംസ്ഥാനത്തുണ്ടായ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും. നതൃയോഗം കഴിഞ്ഞാല്‍ ജൂണ്‍ പത്തിന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേരുന്നുണ്ട്.
അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ചതിലൂടെ തോല്‍വി വിശദമായി പരിശോധിക്കാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നത് വലിയ ആഘാതമായതിനൊപ്പം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ഒരു മാറ്റവും കൊണ്ടുവരാനായില്ലെന്നതും ഒട്ടും മുന്നോട്ടുപോകാനായില്ലെന്നതും സിപിഐഎമ്മിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.