എല്ലാരും അങ്ങ് വന്നേക്കണേ…, സാന്‍ അന്റോണിയോയിലേക്ക് സ്വാഗതം, ഇനി അഞ്ചുനാള്‍ മാത്രം

പതിനഞ്ചാമത് കെസിസിഎന്‍എ കണ്‍വെന്‍ഷനായി സാന്‍ അന്റോണിയോയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജൂലായ് 4 മുതല്‍ 7 വരെയാണ് കണ്‍വെന്‍ഷന്‍. ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA ) ആതിഥേയത്വം വഹിക്കുന്ന കണ്‍വെന്‍ഷനിലെ ശ്രദ്ധാകേന്ദ്രം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടില്‍ പങ്കെടുക്കുന്നു എന്നതുതന്നെയാണ്. കണ്‍വെന്‍ഷനിലെ മുഖ്യാതിഥിയും ഉദ്ഘാടകനും മാര്‍ മാത്യു മൂലക്കാട്ടാണ്. അയ്യായിരത്തിലധികം പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നത്. കണ്‍വെന്‍ഷനിലേക്ക് എത്തുന്നവര്‍ക്ക് താമസിക്കാനുള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിനൊപ്പം ഒട്ടനവധി വൈദിക ശ്രേഷ്ഠന്മാരും കണ്‍വെന്‍ഷനിലേക്ക് എത്തുന്നുണ്ട്. കണ്‍വെന്‍ഷനിലേക്ക് എല്ലാ വിഭാഗം ആളുകളെയും സ്വാഗതം ചെയ്യുന്നതായി KCSSA പ്രസിഡന്റ് ഷീജ വടക്കേപ്പറമ്പിലും കൺവെൻഷൻ ചെയർമാൻ ജെറിൻ കുര്യൻ പടപ്പമ്മാക്കിലും കെ.സി.സി.എൻ.എ റീജണൽ വൈസ് പ്രസിഡന്റ് ഷിന്റോ വള്ളിയോടത്തും അറിയിച്ചു.

കണ്‍വെന്‍ഷന്റെ വിജയത്തിനായി കഴിഞ്ഞ ഏഴുമാസത്തോളമായി കെ.സി.സി.എൻ.എ എക്സിക്യൂട്ടീവ് അംഗങ്ങളും സാൻ അന്റോണിയയിലെ നാല്പതിലധികം ക്നാനായ  കുടുംബങ്ങളും രാപകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. സാൻ അന്റോണിയോയിലെ 99 ശതമാനം കുടുംബങ്ങൾ ഇത്തവണ കൺവെൻഷനിൽ പങ്കെടുക്കാന്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൺവെൻഷനിലെ വിവിധ  കമ്മിറ്റികളുടെ അമരത്തു സാൻ അന്റോണിയോ യൂണിറ്റിലെ കഴിവ് തെളിയിച്ചവരും പ്രഫഷണലുകളുമായ അംഗങ്ങൾ തന്നെയാണ് ഉള്ളത്. ടെക്സസിലെ  ടൂറിസം ഹബ്ബു കൂടിയായ സാന്‍  അന്റോണിയോ കണ്‍വെന്‍ഷന് എത്തുന്നവര്‍ക്ക് അവിസ്മരണീയ അനുഭവമാകുമെന്ന് KCSSA എക്സിക്യൂട്ടീവ് അറിയിച്ചു. പ്രസിഡന്റ് ഷീജ വടക്കേപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ജെയിംസ് കട്ടപുറത്ത്, സെക്രട്ടറി വിജു പച്ചിക്കര, ജോയിന്റ് സെക്രട്ടറി ആരതി കാരക്കാട്ട്  ,ട്രഷറർ ബിജി കേളച്ചന്ദ്ര  നാഷണൽ കൗൺസിൽ അംഗവും റീജണൽ വൈസ് പ്രസിഡന്റുമായാ ഷിന്റോ വള്ളിയോടത്ത് എന്നിവരാണ് KCSSA എക്സിക്യൂട്ടീവ് കമ്മറ്റി. സാൻ അന്റോണിയോ സെൻ്റ് ആൻറണീസ്  ക്നാനായ കാത്തലിക് ചർച്ച് വികാരി ഫാ.ബോബൻ വട്ടംപുറത്ത് സ്പിരിച്യുൽ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. സന്ദർശകർക്കു ഒരു ഊഷ്മളമായ കൺവെൻഷൻ ട്രിപ്പ് അനുഭവം നല്‍കാന്‍  ഇവരോടൊപ്പം കൺവെൻഷൻ ചെയർമാൻ ജെറിൻ കുര്യൻ പടപ്പമ്മാക്കിലും മറ്റു ടീമംഗങ്ങളും പ്രയത്‌നിക്കുന്നുണ്ട്.

താരതമേന്യ ചെറിയ യൂണിറ്റായ സാൻ അന്റോണിയോയെ  ഇത്തവണ കൺവെന്‍ഷന്റെ ആതിഥേയത്ത്വത്തിന് തെരഞ്ഞെടുത്ത് ഏറ്റവും നല്ല തീരുമാനമായെന്ന് കെസിസിഎന്‍എ പ്രസിഡന്റ് ഷാജി എടാട്ട് പറഞ്ഞു. കണ്‍വെന്‍ഷന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന  KCSSA യൂണിറ്റിനെ ഷാജി എടാട്ടും, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജിപ്സൺ പുറയമ്പള്ളിയിലും ജനറൽ സെക്രട്ടറി അജീഷ് താമ്രത്തും, ജോയിന്റ് സെക്രട്ടറി ജോബിൻ കക്കാട്ടിലും ട്രഷറർ സാമോൻ പല്ലാട്ടുമഠവും വൈസ് പ്രസിഡന്റ്‌ ഫിനു തൂമ്പനാലും ജോയിന്റ് ട്രെഷറർ നവോമി മാന്തുരുത്തിയിലും അഭിന്ദിച്ചു.

വാർത്ത- ബൈജു ആലപ്പാട്ട് പിആർഒ

Five days to go KCCNA National convention at San Antonio


More Stories from this section

family-dental
witywide