കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

നാസിക് (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കിണറിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വകാഡി ഗ്രാമത്തിൽ ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിച്ച കിണറിലേക്കാണ് വീട്ടുകാരുടെ വളർത്തുപൂച്ച വീണത്.

തുടർന്ന് പൂച്ചയെ രക്ഷിക്കാനായി ഒരാൾ ഇറങ്ങുകയും ഇയാൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായതോടെ മറ്റുള്ളവർ ഇറങ്ങി അപകടത്തിൽപ്പെടുകയുമായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാർ ഒരാളെ രക്ഷിച്ചു. ചൊവ്വാഴ്ച അഞ്ച് മണിയോടെയാണ് പൂച്ച കിണറിൽ വീണത്. പുലർച്ചെ വരെ ശ്രമിച്ചാണ് കിണറിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. വലിയ സക്ഷൻ പമ്പുകൾ ഉപയോഗിച്ച് കിണറിൽ നിന്ന് സ്ലറി നീക്കം ചെയ്ത ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

five in family killed while trying to escape pet cat which fell in to well

More Stories from this section

family-dental
witywide