ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ട്രയല്‍ റണ്ണിനിടെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് സര്‍വ്വീസ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ട്രെയിന്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് സംഭവം. ശിവ് കുമാര്‍ ബാഗേല്‍, ദേവേന്ദ്ര കുമാര്‍, ജീതു പാണ്ഡെ, സോന്‍വാനി, അര്‍ജുന്‍ യാദവ് എന്നീ പ്രതികള്‍ ട്രെയിനിന്റെ സി2-10, സി4-1, സി9-78 എന്നീ മൂന്ന് കോച്ചുകളുടെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ വിശാഖപട്ടണത്ത് നിന്ന് മടങ്ങുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് നേരെ ബാഗ്ബഹാര റെയില്‍വേ സ്റ്റേഷനിവെച്ചാണ് കല്ലേറുണ്ടായത്. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ട്രെയിനിന്റെ മൂന്ന് കോച്ചുകളുടെ മള്‍ട്ടി ലെയര്‍ ജനാലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.