നോർത്ത് കരോലിന: ആകാശത്തുവെച്ച് വിമാനത്തിൽ പക്ഷിയിടിച്ച് എൻജിന് തീ പിടിച്ചു. യുഎസിലെ നോർത്ത് കരോലിനയിലെ ഷാർലറ്റിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിനാണ് തീപിടിച്ചത്. തുടർന്ന് ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. 190 യാത്രക്കാരും ആറ് ജീവനക്കാരുമായി യാത്ര ചെയ്യുമ്പോഴാണ് സംഭവം.
ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് 7.43ന് പറയുന്നയർന്നതിന് പിന്നാലെ വലത് എഞ്ചിനിൽ പക്ഷികൾ ഇടിച്ചതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു. പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ആശയവിനിമയം നടത്തി അടിയന്തര ലാൻഡിങ്ങിന് തീരുമാനിച്ചു. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ക്രൂവിൻ്റെ പ്രൊഫഷണലിസത്തെ അഭിനന്ദിച്ച് അമേരിക്കൻ എയർലൈൻസ് പ്രസ്താവന ഇറക്കി.
അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം ഒരുക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് വിമാമം ഷാർലറ്റിലേക്ക് പുറപ്പെട്ടത്.
flight catch fire after hit bird