ഒരു വർഷം പെയ്യേണ്ട മഴ ഒരുമിച്ച് പെയ്തു: താളംതെറ്റി ഗൾഫ് , കാരണം ക്ലൌഡ് സീഡിങ്?

75 വർഷത്തിനിടെ ഗൾഫ് കണ്ട ഏറ്റവും വലിയ വൊള്ളപ്പൊക്കവും മഴയും ഗൾഫിലെ ജീവിതം താറുമാറാക്കി. ഒരു വർഷം പെയ്യേണ്ട മഴയാണ് ഒറ്റ ദിവസം പെയ്തത്. സമുദ്രനിരപ്പിനോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ വെള്ളം ഒഴുകിപ്പോകാൻ വൈകുകയാണ്. മഴ നിന്നെങ്കിലും കെടുതികൾ തുടരുകയാണ്.

പതിനായിരക്കണക്കിന് വാഹനങ്ങൾ വെള്ളം കയറി നശിച്ചു. റോഡുകളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ യാത്ര തുടരാൻ സാധിക്കുന്നില്ല. മഴക്കെടുതിയിൽ 19 പേർ ഇതുവരെ മരിച്ചെന്നാണ് കണക്ക്. എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. ഓഫിസുകൾ എല്ലാം വർക് ഫ്രം ഹോമാക്കി. സ്കൂളുകളിൽ ഓണലൈൻ ക്ലാസുകളാണ് നടക്കുന്നത്.

എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ഫ്ലൈറ്റുകൾ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കും തിരിച്ചുമുള്ള ഏകദേശം 290 വിമാനങ്ങൾ ബുധനാഴ്ച റദ്ദാക്കി. ഇന്നലെ ഉച്ചക്കു ശേഷം വിമാന സർവീസുകൾ പതിയെ പുനരാരംഭിച്ചിട്ടുണ്ട്. 440 വിമാനങ്ങൾ വൈകിയതായും കണക്കുകൾ വ്യക്തമാക്കുന്നു. വിമാനത്താവള സേവനങ്ങൾ സാധാരണ ഗതിയിലാകാൻ കുറച്ച് സമയം എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ദുബായ് ആസ്ഥാനമായ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഗൾഫിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക്-ഇൻ വ്യാഴാഴ്ച വരെ നിർത്തിവച്ചു. എയർലൈനുകളുടെ സ്ഥിരീകരണമില്ലാതെ ടെർമിനൽ 1 സന്ദർശിക്കരുത് എന്ന് അറിയിപ്പുണ്ട്.

കനത്ത മഴയക്ക് കാരണം ക്ലൌഡ് സീഡിങ് ?

ന്യൂനമർദമായിരുന്നു ഗൾഫിൽ മഴ കൊണ്ടുവന്നത്. പലപ്പോഴും ഇത്തരം ന്യൂനമർദങ്ങൾ വലിയ മേഘങ്ങളെ കൊണ്ടുവരുമെങ്കിലും മഴയായി മാറാറില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ വന്ന മേഘങ്ങൾ പെയ്യാനായി ക്ലൌഡ് സീഡിങ് എന്നറിയപ്പെടുന്ന കൃത്രിമ മഴ നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മരുഭൂമിയിലെ കടുത്ത ചൂട് നേരിടാൻ ഗൾഫിൽ ചിലപ്പോൾ കൃത്രിമ മഴ പെയ്യിക്കാറുണ്ട്. പെയ്യാതെ പോകുന്ന മേഘങ്ങൾക്ക് മേൽ സിൽവർ അയഡൈഡ് എന്ന രാസവസ്തു വിതറും. അപ്പോൾ മേഘങ്ങൾ ഘനീഭവിച്ച് മഴയായി മാറുകയാണ് ചെയ്യാണ്. ഗൾഫിൽ ഇത് സാധാരണ ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ ഇത് നടത്തിയിരുന്നോ എന്ന് വ്യക്തമല്ല. മാത്രമല്ല കനത്ത മഴ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ നൽകിയിരുന്നു.

Flood causalities in Gulf

More Stories from this section

family-dental
witywide