വടക്കൻ യൂറോപ്പിനെ മുക്കി മഴ, ജർമനിയും ബെൽജിയവും നെതർലൻഡ്സും വെള്ളത്തിൽ മുങ്ങി

ഫ്രാങ്ക്ഫർട്ട്: കനത്ത മഴയെത്തുടർന്ന് വടക്കൻ യൂറോപ്പിൽ വെള്ളപ്പൊക്കം. ശനിയാഴ്ച രാത്രി മുതൽ ജർമ്മനി, ബെൽജിയം, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. നിരവധിപ്പേരെ മാറ്റിപ്പാർപ്പിച്ചു.

തെക്കുപടിഞ്ഞാറൻ ജർമ്മൻ സംസ്ഥാനമായ സാർലാൻഡിൽ, തെരുവുകൾ വെള്ളത്തിനടിയിലായി. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ സാർബ്രൂക്കനെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതി​ഗതികൾ രൂക്ഷമാണെന്ന് സാർലാൻഡ് അധികൃതർ അറിയിച്ചു. പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിരുന്നു.

2021ൽ ജർമനിയിലെ നോർത്ത് റിനെ വെസ്റ്റ്ഫാലയിൽ കനത്ത വെള്ളപ്പൊക്കമുണ്ടായിരുന്നു. അന്ന് 180ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ബെൽജിയം, നെതർലൻഡ്സ് എന്നിവിടങ്ങളിൽ സുരക്ഷാസേന എത്തിയാണ് സ്ഥിതി​ഗതികൾ നിയന്ത്രിച്ചത്.

Floods in parts of northern Europe after heavy rain

More Stories from this section

family-dental
witywide