ഫ്‌ളോറിഡ: തന്റെ കയ്യിലുള്ള വന്‍ ആയുധശേഖരത്തെക്കുറിച്ചും രണ്ട് സ്‌കൂളുകളില്‍ ‘കില്‍ ലിസ്റ്റ്’ അനുസരിച്ച് കൊലപാതകങ്ങള്‍ നടത്താനുള്ള പദ്ധതിയെക്കുറിച്ചും വീമ്പിളക്കിയ 11 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ലോ ‘കിംഗ്സ്റ്റണ്‍’ ഡൊറെല്ലി എന്ന് പേരുള്ള കുട്ടിയാണ് അറസ്റ്റിലായത്. ക്രീക്ക്‌സൈഡ് മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്.
കുട്ടി നേരത്തെ തന്റെ കൈവശമുള്ള ആയുധങ്ങളുടെ വീഡിയോ സഹപാഠികളെ കാണിക്കുകയും ഭീഷണികള്‍ മുഴക്കുകയും ചെയ്തിരുന്നു. എയര്‍സോഫ്റ്റ് റൈഫിളുകള്‍, പിസ്റ്റളുകള്‍, വെടിക്കോപ്പുകള്‍, കത്തികള്‍, വാളുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കുട്ടിയുടെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ജോര്‍ജിയയിലെ അപാലാച്ചി ഹൈസ്‌കൂളില്‍ നടന്ന മാരകമായ വെടിവയ്പ്പില്‍ നാലുപേര്‍ മരിച്ചതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയാണ് പൊലീസ് ഇത്തരം കേസുകളില്‍ പുലര്‍ത്തുന്നത്. രണ്ട് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട വെടിവെപ്പില്‍ 14 വയസ്സുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.