244 ദിവങ്ങൾക്കൊടുവിൽ കോമയിൽ നിന്നുണർന്നു; പക്ഷെ മരണമെത്തിയത് ട്രക്കിന്റെ രൂപത്തിൽ

വർഷങ്ങൾക്ക് മുമ്പ് ഒരു മോട്ടോർ സൈക്കിൾ അപകടത്തെ തുടർന്ന് 244 ദിവസത്തെ കോമയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട 30 കാരനായ ഫ്ലോറിഡ സ്വദേശി കഴിഞ്ഞ ആഴ്ച മറ്റൊരു അപകടത്തിൽ കൊല്ലപ്പെട്ടതായി WLTV ന്യൂസ് റിപ്പോർട്ട് ചെയ്തു.

2017-ൽ ആദ്യ അപകടം നടക്കുമ്പോൾ ഡ്രൂ കോണിന് 22 വയസ്സായിരുന്നു. ഇതേ തുടർന്ന് മസ്തിഷ്ക ക്ഷതം സംഭവിച്ച അദ്ദേഹം കോമയിലായി. ഒരു ഘട്ടത്തിൽ, അദ്ദേഹത്തിൻ്റെ അവസ്ഥ വളരെ ഗുരുതരമായിരുന്നു, ഡോക്ടർമാർ അവയവങ്ങൾ മാറ്റുന്നതിനെ കുറിച്ചുവരെ ആലോചിച്ചു. പക്ഷേ ഡ്രൂ കോണിന്റെ അമ്മ യോലാൻഡ ഓസ്ബോൺ കോൺ പ്രതീക്ഷ കൈവിടാൻ വിസമ്മതിച്ചു.

നീണ്ട കോമയ്ക്ക് ശേഷം തൻ്റെ മകൻ തന്നോട് ആദ്യമായി സംസാരിച്ച അത്ഭുതകരമായ നിമിഷം കോണിൻ്റെ അമ്മ അനുസ്മരിച്ചു. “അതെ അമ്മേ, എനിക്ക് കുഴപ്പമില്ല,” അവൻ പറഞ്ഞു. “അമ്മയെ ഞാൻ സ്നേഹിക്കുന്നു.” വർഷങ്ങൾക്കു ശേഷം ഡ്രൂ കോൺ ആശുപത്രിക്കിടക്കയിൽ നിന്ന് എഴുന്നേറ്റു. എന്നാൽ, വിധി വീണ്ടും ക്രൂരത കാട്ടി. ജൂലൈ 26 ന് അദ്ദേഹം പിക്കപ്പ് ട്രക്ക് ഇടിച്ച് അദ്ദേഹം മരിച്ചു.

ജാക്‌സൺവില്ലെ ഷെരീഫിൻ്റെ ഓഫീസ് പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച പുലർച്ചെ 5:30 ഓടെ ജാക്‌സൺവില്ലെയിലെ കോളിൻസ് റോഡിലൂടെ നടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഡ്രൂ കോൺ മുന്നിൽ പെട്ടത് കണ്ടില്ലെന്ന് അവകാശപ്പെട്ട ഡ്രൈവർ വണ്ടി നിർത്തി 911 എന്ന നമ്പറിൽ വിളിച്ചെങ്കിലും അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

മകനോടൊപ്പം അധികമായി ചെലവഴിച്ച ഏഴ് വർഷത്തിന് താൻ നന്ദിയുള്ളവനാണെന്ന് അമ്മ പറഞ്ഞു. “അവനോടൊപ്പം അധികം കിട്ടിയ സമയത്തിന് ഞാൻ നന്ദിയുള്ളവളാണ്,” അവൾ പറഞ്ഞു. “ദൈവം എൻ്റെ അഭ്യർത്ഥന മാനിച്ചു, എനിക്ക് ദേഷ്യമില്ല, സമാധാനത്തിലാണ് ഞാൻ,” അവർ പറഞ്ഞു.

More Stories from this section

family-dental
witywide