ഫൊക്കാനയുടെ കാനഡ റീജണല്‍ ഉല്‍ഘാടനം റ്റി എം സി അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സജിമോന്‍ ആന്റണി നിര്‍വഹിച്ചു. ഫൊക്കാന സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ്, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ ബാരിയസ്റ്റര്‍ ലത മേനോന്‍, സോമന്‍ സ്‌കറിയ, മുന്‍ പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ജോണ്‍ പി ജോണ്‍, പൊളിറ്റിക്കല്‍ ഫോറം വൈസ് ചെയര്‍ ബിജു ജോര്‍ജ്, ഫൊക്കാന ഓഡിറ്റര്‍ നിധിന്‍ ജോസഫ്, വിമെന്‍സ് ഫോറം വൈസ് ചെയര്‍ ബിലു കുര്യന്‍, വിമെന്‍സ് ഫോറം നാഷണല്‍ കമ്മിറ്റി മെംബെര്‍ ഷോജി സിനോയി, യൂത്ത് കമ്മിറ്റി മെംബേഴ്സ് ആയ ഹണി ജോസഫ്, അനിത ജോര്‍ജ്, മുന്‍ സെക്രട്ടറി ടോമി കോക്കാട്ട് തുടങ്ങി നിരവധി വ്യക്തികള്‍ പങ്കെടുത്തു. റീജണല്‍ വൈസ് പ്രസിഡന്റ് ജോസി കാരക്കാട്ട് അധ്യക്ഷനായിരുന്നു.
അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സംഘടനാ രംഗത്ത് സമാനതകള്‍ ഇല്ലാത്ത ഒരു പ്രവര്‍ത്തനമാണ് ഇന്ന് ഫൊക്കാന നടത്തുന്നത് എന്ന് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു. അതിന് ഒരു ഉദഹരണമാണ് ഈ റീജിയന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു ഉദ്ഘാടന മീറ്റിങ്ങ് നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഉദ്ഘാടന മീറ്റിംഗ് ചരിത്രത്തിന്റെ ഭാഗമാകുകയാണെന്നും ഇത് പോലെ എല്ലാ റീജിയനുകളിലും മീറ്റിങ്ങുകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമഗ്രവും വ്യത്യസ്തവുമായ കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് മുന്നോട്ടുപോകാന്‍ വേണ്ട കാര്യ പ്രാപ്തിയുള്ള ഒരു നേതൃത്വമാണ് ഇന്ന് ഫൊക്കാനക്ക് ഉള്ളത്. കഴിഞ്ഞ 41 വര്‍ഷമായി ജനഹൃദയങ്ങളില്‍ ഫൊക്കാനയ്ക്ക് ഒരു സ്ഥാനം ഉണ്ട്. നമുക്ക് ശേഷവും അത് ഉണ്ടാവും. ഡ്രീം ടീം 22 പദ്ധതികളുമായി വന്നു. അതിന്റെ എണ്ണം കൂടുന്നു. അതുപോലെ 200 ഓളം വനിതാ ലീഡേഴ്സിന്റെ ഒരു ടീമാണ് ഉള്ളത്. ഒരു കാലത്ത് യുവാക്കള്‍ വരാന്‍ മടിച്ചിരുന്നു. ഇന്ന് 74 യൂത്ത് ലീഡേഴ്സിന്റെ ടീമാണുള്ളത്. അത് വൈകാതെ നൂറില്‍ കൂടുതല്‍ ആകും. ഫൊക്കാനയില്‍ 75 സംഘടനകള്‍ ഉണ്ട്. വളരെ അധികം പുതിയ സംഘടനകളുടെ അപേക്ഷ വരുന്നുണ്ട് എന്നും സജിമോന്‍ അഭിപ്രായപ്പെട്ടു.
യുവാക്കള്‍ക്കു മുന്‍തൂക്കം ഉള്ള ശക്തമായ ഒരു ഭരണസമയതിയാണ് ഇന്ന് ഫൊകാനയുടേതെന്ന് അതുകൊണ്ട് തന്നെ പ്രവര്‍ത്തനത്തിന് മുന്‍ തൂക്കം നല്‍കുന്ന ഒരു പ്രവര്‍ത്തനമാണ് ഇന്ന് നടക്കുന്നതെന്ന് റീജണല്‍ വൈസ് പ്രസിഡന്റ് ജോസി കാരക്കാട്ട് അഭിപ്രായപ്പെട്ടു.
സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ തന്റെ പ്രസംഗത്തില്‍ മലയാളികളുടെ ശബ്ദം എവിടെയും മുഴങ്ങിക്കേള്‍ക്കാനുള്ള സാഹചര്യം ഫൊക്കാന സംജാതമാക്കും എന്നും നാം ഇലക്ഷന്‍ സമയത്തു പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തുതീര്‍ക്കണമെന്നും ഓര്‍മ്മപ്പെടുത്തി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിജയകരമായി മുന്നോട്ട് പോകുന്നതില്‍ സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി.
അമേരിക്കയിലെയും കാനഡയിലുമുള്ള മലയാളി യുവാക്കളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കി അവരെ അമേരിക്കയുടെയും കാനഡയുടെയും മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലേക്കും കൊണ്ടുവരിക എന്നതുകൂടിയാണ് ഫൊക്കാനയുടെ ലക്ഷ്യം എന്ന് ട്രഷര്‍ ജോയി ചാക്കപ്പന്‍ അഭിപ്രായപ്പെട്ടു.
ഫൊക്കാനയെ വരും തലമുറയുടെ കൈകളില്‍ എത്തിച്ചുകൊണ്ട് സംഘടനയുടെ ഭാവി സുരക്ഷിതമാക്കുകയാണ് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ ലക്ഷ്യമെന്നു ജോജി തോമാസ് പറഞ്ഞു. യുവത്വത്തിന് കാതലായ പങ്കാളിത്തം ഉറപ്പുവരുത്തുകയും അതിന് വേണ്ടി യൂത്ത് കമ്മിറ്റി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫൊക്കാനയുടെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനിയുള്ള രണ്ട് വര്‍ഷങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട്, വരാനിരിക്കുന്ന ദിവസങ്ങളില്‍ വന്‍ തോതിലുള്ള പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും കൈവരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ അമേരിക്കന്‍-കാനഡ യുവാക്കളുടെ ഒരു എകീകരണംകൂടിയാണ് ഈ ഭരണകാലത്ത് ഫൊക്കാന ഉദ്ദേശിക്കുന്നതെന്ന് ജോയിന്റ് സെക്രട്ടറി മനോജ് ഇടമന വ്യക്തമാക്കി.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ പി ജോണ്‍, പൊളിറ്റിക്കല്‍ ഫോറം വൈസ് ചെയര്‍ ബിജു ജോര്‍ജ്, ഫൊക്കാന ഓഡിറ്റര്‍ നിധിന്‍ ജോസഫ്, വിമെന്‍സ് ഫോറം വൈസ് ചെയര്‍ ബിലു കുര്യന്‍, വിമെന്‍സ് ഫോറം നാഷണല്‍ കമ്മിറ്റി മെംബെര്‍ ഷോജി സിനോയി യൂത്ത് കമ്മിറ്റി മെംബേഴ്സ് ആയ ഹണി ജോസഫ് , അനിത ജോര്‍ജ്, മുന്‍ സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ബാരിസ്റ്റര്‍ ലത മേനോന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. കാനഡയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു റീജിണല്‍ ഉല്‍ഘാടനം നടത്തുന്നത് എന്നും ഇനിയും കൂടുതല്‍ പ്രവര്‍ത്തങ്ങളുമായി നിങ്ങളോടൊപ്പം കാണുമെന്നും അവര്‍ അറിയിച്ചു.