ഫൊക്കാന കണ്‍വെന്‍ഷൻ റജിസ്ട്രേഷൻ ആരംഭിച്ചു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാനയുടെ (ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ അമേരിക്ക) ഇരുപത്തിയൊന്നാമത് ദേശീയ കണ്‍വെന്‍ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. മുന്‍ പ്രസിഡന്‌റുമാരായ ലീല മരേട്ട്, പോള്‍ കറുകപ്പള്ളി, ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി ഡോ. കലാ ഷാഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്‍ എന്നിവര്‍ രജിസ്ട്രേഷൻ കിക്ക് ഓഫിൽ പങ്കെടുത്തു. മുൻ ഇന്ത്യൻ അംബാസഡർ ടി.പി ശ്രീനിവാസന് ആദ്യ രജിസ്ട്രേഷൻ നൽകിക്കൊണ്ട് ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു. രജിസ്ട്രേഷൻ നടപടികളുടെ ഉദ്ഘാനട ചടങ്ങിൽ കോട്ടയം എംപി ഫ്രാൻസിസ് ജോർജും പങ്കെടുത്തു. ശങ്കർ ഗണേഷ്, ദിലീപ് ദാസ്, വരുൺ വാസുദേവ്, സൂരജ് എന്നിവരാണ് രജിസ്ട്രേഷനു നേതൃത്വം നൽകുന്നത്. ഇന്നു വൈകുന്നേരം ആരംഭിക്കുന്ന കൺവെൻഷൻ ജൂലൈ 20വരെ വാഷിംഗ്ടണ്‍ ഡി.സിയിലെ നോർത്ത് ബെഥെസ്ഡയിലുള്ള മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിലാണ് (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടത്തപ്പെടുന്നത്.

കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫനും, നാഷണൽ എക്സിക്യൂട്ടീവും, സംഘാടക സമിതിയും അറിയിച്ചു. കൺവെൻഷന് എത്തിച്ചേർന്ന മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, കോട്ടയം എംപി ഫ്രാൻസിസ് ജോർജ് എന്നിവരെ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ സ്വീകരിച്ചു.

ഇന്ന് വൈകിട്ടാണ് ഫൊക്കാന സമ്മേളനത്തിന്റെ ഉദ്ഘാടനം.
ഫ്രാൻസിസ് ജോർജ് എംപി, കോൺഗ്രസ്സ്മാൻ രാജാ കൃഷ്‍ണമൂർത്തി, മുകേഷ് എം.എൽ.എ, മുതിർന്ന മാധ്യമ പ്രവർത്തകൻ എം.വി നികേഷ് കുമാർ, പ്രശസ്ത കവിയും, മലയാളം മിഷൻ ഡയറക്റ്ററുമായ മുരുകൻ കാട്ടാക്കട എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകൻ വിവേകാനന്ദൻ, സിനിമ-സീരിയൽ താരം അനീഷ് രവി എന്നിവരുടെ സാന്നിധ്യവും സമ്മേളനത്തിലുണ്ടാകും.

കഴിഞ്ഞ രണ്ട് വർഷക്കാലമായി പ്രസിഡന്റ് ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളുടെ സുവർണ കാലഘട്ടത്തിന് കൂടി ഈ സമ്മേളനത്തോടെ തിരശീല വീഴുകയാണ്. ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോക മലയാളികൾക്ക് മുന്നിൽ ഫൊക്കാനയുടെ യശസ്സ് ഉയർത്തി. കുവൈറ്റ് തീപിടുത്തത്തില്‍ മരണമടഞ്ഞ 24 മലയാളികളുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം, ഫൊക്കാന സൗജന്യ ഭവന നിർമാണ പദ്ധതി എന്നിവ ഏറെ ശ്രദ്ധനേടി.

FOKANA Convention to begin today at Washington

More Stories from this section

family-dental
witywide