ഫൊക്കാനയിൽ അധികാരകൈമാറ്റം, പുതിയ ഭരണസമിതി ഓഗസ്റ്റ് 18 ന് സ്ഥാനമേൽക്കും; ‘ആഘോഷമാക്കാൻ സ്നേഹപൂർവ്വം ഏവർക്കും ക്ഷണം’

ഫൊക്കാനയുടെ പുതിയ ഭരണസമിതിക്ക് ഔദ്യോഗികമായ അധികാരകൈമാറ്റം ഓഗസ്റ്റ് 18 ഞായറാഴ്ച നടക്കും. നിലവിലെ ഭരണസമിതി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് സജിമോൻ ആന്‍റണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് പൂർണമായ അധികാരകൈമാറ്റം നടത്തുന്ന ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവം ക്ഷണിച്ചിട്ടുണ്ട്, ഓഗസ്റ്റ് 18 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് റോയൽ ആൽബർട്ട് പാലസിൽ നടക്കുന്ന ഫൊക്കാനയുടെ കൈമാറ്റത്തിനും ഉദ്ഘാടന ചടങ്ങിനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി നിലവിലെ ഭരണസമിത അറിയിച്ചു.

2024-2026 കാലയളവിൻ്റെ ഔദ്യോഗിക തുടക്കം കുറിച്ചുക്കൊണ്ട്, പ്രസിഡൻ്റ് സജിമോൻ ആൻ്റണിയുടെ നേതൃത്വത്തിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടീമിലേക്ക് നിലവിലെ ഫൊക്കാന ടീം അഭിമാനപൂർവ്വം ചുമതലകൾ കൈമാറുമ്പോൾ ഞങ്ങളോടൊപ്പം സ്നേഹപൂ‍ർവ്വം ഏവരും പങ്കെടുക്കു എന്നാണ് അറിയിപ്പ്.

പരിപാടിയിൽ 2024 – 26 ടേമിലേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പുതിയ ഭരണസമിതി നിർവഹിക്കും. 1050 കിംഗ് ജോർജ്ജ് പോസ്റ്റ് റോഡ്, ഫോർഡ്സ്, എൻ ജെ 08863 എന്ന സ്ഥലത്താണ് ചടങ്ങ് നടക്കുന്നത്. ഫൊക്കാനയുടെ ഈ പുതിയ യുഗത്തിലേക്ക് ഞങ്ങൾ ഒരുമിച്ച് പ്രവേശിക്കുമ്പോൾ ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ഭരണസമിതി വിവരിച്ചു.

More Stories from this section

family-dental
witywide