ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫൊക്കാനയുടെ യുടെ 21-ാമത് ദേശീയ കൺവൻഷനിലായിരിക്കും അവാർഡുകൾ സമ്മാനിക്കുക എന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
പ്രമുഖ അമേരിക്കൻ മലയാളി സാഹിത്യകാരനും കോളജ് അധ്യാപകനുമായ പ്രൊഫ. കോശി തലയ്ക്കൽ അദ്ധ്യക്ഷനായ ജഡ്ജിംഗ് കമ്മിറ്റിയാണ് മലയാള രചനകളുടെ പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്. ആംഗലേയ സാഹിത്യ പുരസ്കാരത്തിനുള്ള കൃതികൾ തിരഞ്ഞെടുത്തത് സാഹിത്യകാരനും കോളജ് അദ്ധ്യാപകനുമായ പ്രൊഫ. സണ്ണി മാത്യൂസ് അദ്ധ്യക്ഷനായ ജഡ്ജിംഗ് കമ്മിറ്റിയാണ്.
പുരസ്കാരങ്ങൾ നേടിയ സാഹിത്യകാരന്മാരെ പ്രത്യേകം അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഗീതാ ജോർജ്ജ് കോഓർഡിനേറ്ററും, ബെന്നി കുര്യൻ ചെയർമാനും, സണ്ണി മറ്റമന കോ-ചെയർമാനും ആയിട്ടുള്ള അവാർഡ് കമ്മറ്റിയുടെയും ജഡ്ജിംഗ് കമ്മിറ്റിയുടെയും നിസ്വാർത്ഥമായ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അവാർഡുകൾ
- ഫൊക്കാന തകഴി ശിവശങ്കരപ്പിള്ള പുരസ്‌കാരം: നോവൽ കൂത്താണ്ടവർ – വേണുഗോപാലൻ കോക്കോഡൻ
- ഫൊക്കാന കാരൂർ നീലകണ്ഠപ്പിള്ള പുരസ്‌കാരം: ചെറുകഥ ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾ – ബിജോ ജോസ് ചെമ്മാന്ത്ര. ഫിത്ർ സകാത്ത് – എസ്. അനിലാൽ.
- ഫൊക്കാന എൻ. കെ. ദേശം പുരസ്‌കാരം: കവിത ഒക്ടോബർ – സിന്ധു നായർ
- ഫൊക്കാന സുകുമാർ അഴീക്കോട് പുരസ്‌കാരം: ലേഖനം/നിരൂപണം അഗ്നിച്ചീളുകൾ – ജയൻ വർഗീസ് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് – സോണി തോമസ് അമ്പൂക്കൻ
- ഫൊക്കാന എം.എൻ. സത്യാർത്ഥി പുരസ്‌കാരം: തർജ്ജമ Draupadi the Avatar – Dr. Sukumar Canada
- ഫൊക്കാന കമലാ ദാസ് പുരസ്കാരം (ആംഗലേയ സാഹിത്യം) CASA LOCA (The Mad House) – J Avaran