സാഹിത്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ അത്ര നിസാരക്കാരല്ല; ഫൊക്കാന സാഹിത്യ സമ്മേളനത്തില്‍ കവിതകള്‍ കേട്ട് കോരിത്തരിച്ച് പ്രശക്ത കവി മുരുകന്‍ കാട്ടാക്കട

വാഷിംഗ്ടണില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ രണ്ടാംദിനത്തെ സമ്പന്നമാക്കുന്നതായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുത്ത സാഹിത്യ സമ്മേളനം. സ്വതസിദ്ധമായ താളത്തില്‍ കവിതകള്‍ ചൊല്ലി അദ്ദേഹം സദസ്സിനെ കയ്യിലെടുത്തു. കവിയുടെ സാന്നിധ്യത്തില്‍ നിരവധി പേര്‍ കവിത ചൊല്ലാനും എത്തി. ന്യൂയോര്‍ക്കില്‍ നിന്നുള്ള രാജു ജോസഫിന്റെ കവിത ഏറെ ആകര്‍ഷിച്ചുവെന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞു. കോരിത്തരിപ്പിക്കുന്ന വരികളാണ് പല കവിതകളിലും ഉണ്ടായിരുന്നത്. കവിതകളിലെ ചില ഭാഗങ്ങള്‍ ഹൃദയത്തില്‍ തറച്ചുകയറും. രാജു ജോസഫിന്റെ കവിത അതുപോലെയുള്ളതായിരുന്നുവെന്നും കവി അഭിപ്രായപ്പെട്ടു. വലിയ നിരവാരമുള്ളതാണ് വേദിയില്‍ അവതരിപ്പിച്ച ഭൂരിഭാഗം കവിതകളെന്നും അമേരിക്കയില്‍ മലയാള കവിതക്ക് നല്ല ആരോഗ്യമുണ്ടെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു. 

ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍, അബ്ദുള്‍ പുന്നയൂര്‍കുളം, ജയിംസ് കുരീക്കാട്ടല്‍, അനിലാല്‍ ശ്രീനിവാസന്‍, മുരളി എസ് നായര്‍, ഗീതാ ജോര്‍ജ്, ജേക്കബ് ജോണ്‍, ബെന്നി കുര്യന്‍ എന്നിവര്‍ സാഹിത്യ സമ്മേളനത്തിന് നേതൃത്വം നല്‍കി.

FOKANA literary conference in Washington DC

More Stories from this section

family-dental
witywide