ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയൻ പ്രവർത്തനോദ്ഘാടനം നവംബർ 22 ന് ചിക്കാഗോയിൽ

ചിക്കാഗോ: ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയൻ പ്രവർത്തനോദ്ഘാടനം ചിക്കാഗോയിൽ നടക്കും. നവംബർ 22 -ാം തിയതി 7 മണിക്ക് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് പള്ളി ഹാളിൽ വച്ചായിരിക്കും ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയൻ പ്രവർത്തനോദ്ഘാടനം നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായരുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ നാഷണൽ പ്രസിഡന്‍റ് സജിമോൻ ആന്റണിയാണ് പ്രവർത്തനോത്ഘാടനം നിർവഹിക്കുന്നത്.

ഇല്ലിനോയി സ്റ്റേറ്റ് റപ്രസെന്ററ്റീവ് കെവിൻ ഓലിക്കൽ മുഖ്യാഥിതിആയിരിക്കും. ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് തുടങ്ങിയവരും മറ്റ് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ ആശംസകൾ അറിയിക്കാനായി എത്തും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.

More Stories from this section

family-dental
witywide