ശ്രീകുമാര്‍ ഉണ്ണിത്താന്‍
ന്യൂ യോര്‍ക്ക് : ഫൊക്കാന ന്യൂ യോര്‍ക്ക് മെട്രോ റീജന്റെ പ്രവര്‍ത്തന ഉദ്ഘാടനം ന്യൂ യോര്‍ക്കിലെ ടൈസണ്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. റീജിയണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലെജിസ്ലേറ്റര്‍ ആനി പോള്‍, സിബു നായര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ ഏഷ്യന്‍ അമേരിക്കന്‍ അഫയേര്‍സ് അറ്റ് ന്യൂ യോര്‍ക്ക് സ്റ്റേറ്റ് ) എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഫൊക്കാന സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ പറ്റി വിവരിച്ചു. ട്രഷറര്‍ ജോയി ചാക്കപ്പന്‍ , അഡിഷണല്‍ ജോയന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള എന്നിവര്‍ ആശംസകൾ അറിയിച്ചു.
ഫൊക്കാനയില്‍ ഓരോ കമ്മറ്റികള്‍ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ വെറും മൂന്ന് മാസംകൊണ്ട് നടത്താന്‍ കഴിഞ്ഞതായി പ്രസിഡൻ്റ് സജി മോന്‍ ആന്റണി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അവകാശപ്പെട്ടു. എല്ലാ റീജണിലെയും പ്രവര്‍ത്തന ഉദ്ഘാടനം ഈ വര്‍ഷം തന്നെ നടത്തണം എന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. അത് ആദ്യം നടപ്പാക്കിയ ലാജി തോമസിന്റെ നേതൃത്വത്തിലുള്ള മെട്രോ റീജിയനെ അഭിനന്ദിച്ചു. എല്ലാ റീജണുകളും അതിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു മുന്നോട്ട് പോകുന്നു. ഫൊക്കാനാ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് , തനിക്കും കമ്മിറ്റിക്കും നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം എല്ലാ ഫൊക്കനക്കാരോടും നന്ദി രേഖപ്പെടുത്തി.
ഡോ. ആനി പോള്‍ ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളിലും പുരോഗതിയിലും സംതൃപ്തി അറിയിച്ചു. ഫൊക്കാന ഇന്ന് അതിന്റെ പ്രതാപ കാലത്തിലാണെന്നും അഭിപ്രായപ്പെട്ടു.
സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിവരിച്ചു സംസാരിച്ചു. മുന്‍ കാലങ്ങളില്‍ ഈ സംഘടനയുടെ കൂടെ നിന്നവർ ഇപ്പോള്‍ സംഘടനയെ നിരന്തരം ആക്രമിക്കുന്നത് സംഘടന തെരെഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപെട്ടതിലുള്ള നിരാശയില്‍ നിന്നും ആണ് എന്നും അദ്ദേഹം വിലയിരുത്തി. ട്രഷര്‍ ജോയി ചാക്കപ്പന്‍ പ്രസംഗിച്ചു.
ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ബിജു ജോണ്‍ ട്രസ്റ്റീ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. റീജണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസ് സ്വാഗതം ആശംസിച്ചു. റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു, റീജിയന്‍ നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് വലിയ ഒരു റീജണല്‍ ഉദ്ഘാടനം നടത്തിയ ലാജി തോമസിനെ ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ആദരിച്ചു.
നാഷണല്‍ കമ്മിറ്റി അംഗങ്ങളായ മേരിക്കുട്ടി മൈക്കിള്‍, മേരി ഫിലിപ്പ്, സജു സെബാസ്റ്റ്യന്‍, മത്തായി ചാക്കോ, ജീ മോന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ ലീല മാരേട്ട്, തോമസ് തോമസ്, ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റുമാരായ ആന്റോ വര്‍ക്കി, കോശി കുരുവിള, ഷാജി സാമുവേല്‍ ഫൊക്കാന മുന്‍ പ്രസിഡന്റും, ഫൊക്കാന ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്ററും ആയ പോള്‍ കറുകപ്പള്ളില്‍, ലീഗല്‍ അഫേര്‍സ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ്, കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ഇട്ടന്‍, ഫിനാന്‍സ് ചെയര്‍ സജി പോത്തന്‍ , സാഹിത്യ കമ്മിറ്റി ചെയര്‍ ഗീത ജോര്‍ജ്, വര്‍ഗീസ് പോത്താനിക്കാട്, അസോസിയേഷന്‍ പ്രസിഡന്റുമാരായ ഫിലിപ്പ് മഠത്തില്‍, മാത്യു തോമസ് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്ത റീജണല്‍ ഉദ്ഘാടനം കലാ പരിപാടികളുടെ മേന്മകൊണ്ടും , പങ്കാളിത്തം കൊണ്ടും വന്‍ വിജയമായിരുന്നു.
റിയ അലക്‌സാണ്ടര്‍ ദേശിയ ഗാനം ആലപിച്ചു, അഞ്ജന മൂലയില്‍, സുജിത് മൂലയില്‍ എന്നിവരുടെ ഗാനങ്ങള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. കുട്ടികളുടെ കഴിവുകള്‍ പ്രകടമായ മികച്ച നൃത്തങ്ങള്‍ ഏവരുടെയും മനം കവരുന്നതായിരുന്നു. റീജണല്‍ സെക്രട്ടറി ഡോണ്‍ തോമാസ് നന്ദി രേഖപ്പെടുത്തി. റീജണല്‍ സെക്രട്ടറി ഡോണ്‍ തോമാസ് , റീജണല്‍ ട്രഷര്‍ മാത്യു തോമാസ്, റീജണല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിന്‍സ് ജോസഫ് എന്നിവര്‍ റീജണല്‍ ഉദ്ഘാടനത്തിന് നേതൃത്വം നല്‍കി.
Fokana New York Metro Region has a colorful opening